HOME
DETAILS

വടകര-തൊട്ടില്‍പാലം റോഡ് വികസന പ്രവര്‍ത്തനത്തിന് തുടക്കമായി

  
backup
September 10 2018 | 05:09 AM

%e0%b4%b5%e0%b4%9f%e0%b4%95%e0%b4%b0-%e0%b4%a4%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%be%e0%b4%b2%e0%b4%82-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-3

എടച്ചേരി: റോഡ് വികസനത്തിന് വേണ്ടി വര്‍ഷങ്ങളായി കാത്തിരിക്കുന്ന നാട്ടുകാരുടെ സ്വപ്നം പൂവണിയുകയാണ്. വടകര-തൊട്ടില്‍ പാലം റോഡില്‍ കൈ നാട്ടി മുതല്‍ നാദാപുരം വരെയുള്ള റോഡിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമായത്.
നാദാപുരം എം.എല്‍. എ ഇ.കെ വിജയന്റെ ആസ്തി വിക സനഫണ്ടില്‍ നിന്ന് നാല്‍പത്തി ഒന്നര കോടി രൂപ ഈറോഡ് വികസനത്തിനായി അനുവദിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും വിവിധ കാരണങ്ങളാല്‍ റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ നീണ്ടുപോവുകയായിരുന്നു.
കോഴിക്കോട് ജില്ലയിലെ ഏറ്റവും തിരക്കേറിയ ഈ റോഡിലൂടെ നിത്യവും ചരക്കു ലോറികള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് കടന്നു പോകുന്നത്.
അടിവാരം വഴി മാനന്തവാടിക്കും, അവിടെ നിന്ന് മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവടങ്ങളിലേക്കും സഞ്ചരിക്കാമെന്നത് കൊണ്ട് തന്നെ മേഖലയിലെ ഏറെ പ്രാധാന്യമുള്ള റോഡാണിത്.
എന്നാല്‍ ഈ റൂട്ടില്‍ കൈനാട്ടി മേല്‍പ്പാലം മുതല്‍ നാദാപുരം കക്കം വെള്ളി വരെയുള്ള ഭാഗം മിക്കയിടങ്ങളിലും പൂര്‍ണമായും തകര്‍ന്ന് വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് കിടക്കുകയായിരുന്നു.
ഈ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ഭരണകക്ഷി സംഘടനകള്‍ ഉള്‍പ്പെടെ നിരവധി രാഷ്ടീയ പാര്‍ട്ടികള്‍ സമരങ്ങള്‍ സംഘടിപ്പിച്ച വാര്‍ത്ത നേരത്തെ സുപ്രഭാതം പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വടകര മുതല്‍ കൈ നാട്ടി വരെ ഈ റോഡ് ,ഹൈവേയുടെ ഭാഗമായതിനാല്‍ ഏറെക്കുറെ നല്ല നിലയിലാണ്. എന്നാല്‍ കൈനാട്ടി മേല്‍പാലം കഴിയുന്നിടം മുതല്‍ നാദാപുരത്തെ കക്കം വെള്ളി വരെയുള്ള ഭാഗങ്ങളില്‍ വിവിധ ടൗണുകള്‍ ഉള്‍പ്പെടെ റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. കൈനാട്ടി മുതല്‍ കക്കം വെള്ളി വരെയുള്ള 12 കിലോമീറ്ററോളം നീളത്തില്‍ റോഡ് 15 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കാന്‍ ധാരണയായിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും ജോലി ഇതുവരെ തുടങ്ങിയിരുന്നില്ല.
ഈ റോഡ് കടന്നു പോകുന്ന ചോറോട്, ഒഞ്ചിയം ഏറാമല, എടച്ചേരി, പുറമേരി, നാദാപുരം പഞ്ചായത്ത് ഭരണസമിതികള്‍, റോഡ് വികസനത്തിനാവശ്യമായ സ്ഥലത്തിന്റെ സര്‍വേ ഉള്‍പ്പെടെയുള്ള എല്ലാ മുന്നൊരുക്കങ്ങളും ഇതിനകം പൂര്‍ത്തിയാക്കിയിരുന്നു.
15 മീറ്റര്‍ വീതി കൂട്ടുന്നതിന് ചില പഞ്ചായത്തുകള്‍ക്ക് തുടക്കത്തില്‍ എതിര്‍പ്പുണ്ടായിരുന്നെങ്കിലും, കെട്ടിട ഉടമകള്‍ ഉള്‍പ്പെടെയുള്ളവരുടെ കൂട്ടായ ചര്‍ച്ചയിലൂടെ വീതി 12 മീറ്ററില്‍ ഒതുക്കി ആ പ്രശ്‌നവും പരിഹരിച്ചതാണ്.
അതെ സമയം റോഡ് പണി അനന്തമായി നീണ്ടു പോവുകയും റോഡിലുടനീളം വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ ഗതാഗതം പൂര്‍ണമായും തടസപ്പെടുന്ന അവസ്ഥയിലായപ്പോള്‍ കൈ നാട്ടി മുതല്‍ കക്കം വെള്ളി വരെ പൊതുമരാമത്ത് വകുപ്പ് താല്‍ക്കാലികമായി കുഴിയടച്ച് നന്നാക്കിയിരുന്നു.
ഇത് കാരണം മാസങ്ങളോളം ഗതാഗതം സുഗമമായെങ്കിലും ഇക്കഴിഞ്ഞ മഴയോടെ റോഡ്പഴയ നിലയിലേക്ക് തന്നെ മാറിയിരിക്കയാണ്.
എടച്ചേരി, പുറമേരി, കക്കം വെള്ളി ടൗണുകളിലാണ് ഏറ്റവും കൂടുതലായി റോഡ് തകര്‍ന്നത്. അതിനിടെ എടച്ചേരി പുതിയങ്ങാടി ടൗണില്‍ പഞ്ചായത്ത് ഓഫിസിന് മുന്നിലെ ഓട്ടോസ്റ്റാന്റില്‍ കുറെ ദിവസമായി രൂപപ്പെട്ട കുഴി കഴിഞ്ഞ ദിവസം പൊതുമരാമത്ത് വീണ്ടും പാറപ്പൊടിയും മെറ്റലുമിട്ട് അച്ചിരുന്നു.
പൊട്ടിപ്പൊളിയുന്തോറും, അറ്റകുറ്റപ്പണികളില്‍ മാത്രം ഒതുങ്ങിയ ഈ റോഡിന്റെ ശാശ്വത വികസനമെന്ന സ്വപ്നം യാഥാര്‍ഥ്യമാകാന്‍ പോകുന്ന സന്തോഷത്തിലാണ് നാട്ടുകാര്‍.
റോഡ് വികസനത്തിന്റെ ഭാഗമായുള്ള അളവെടുപ്പ് എല്ലാ പഞ്ചായത്തുകളിലും പൂര്‍ത്തിയായി.കൂടാതെ വികസനത്തിന്റെ ഭാഗമായി, പുറമേരി തണ്ണീര്‍ പന്തലിലും, എടച്ചേരി കളിയാം വെള്ളി മുതല്‍ ഓര്‍ക്കാട്ടേരി വരെയുള്ള ഭാഗങ്ങളിലും, റോഡരികിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുകയും ചെയ്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിലേ ബു സിദ്രയിലേക്ക് മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചു

Kuwait
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-12-11-2024

PSC/UPSC
  •  a month ago
No Image

‌എസ്ഐ ഓടിച്ച കാറിടിച്ച് ഇൻഫോ പാർക്ക് ജീവനക്കാരന് പരിക്ക്, എസ്ഐ മദ്യലഹരിയിലാണെന്ന് നാട്ടുകാർ

latest
  •  a month ago
No Image

കണ്ണൂരിൽ ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് 2 യുവാക്കൾക്ക് ദാരുണാന്ത്യം

latest
  •  a month ago
No Image

പത്താണ്ട് പിന്നിട്ട് ദുബൈ നഗരത്തിന്റെ സ്വന്തം ട്രാം

uae
  •  a month ago
No Image

പല അപ്രിയ സത്യങ്ങളും തുറന്നുപറയാൻ ഇപിയുടെ ആത്മകഥ വരുന്നു; 'കട്ടൻചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ്; നവംബർ 20 ന് പാലക്കാട് മണ്ഡലത്തിൽ പൊതു അവധി

Kerala
  •  a month ago
No Image

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍; 'ഇഹ്‌സാന്‍' പ്ലാറ്റ്‌ഫോമിലൂടെ സഊദി സമാഹരിച്ചത് 850 കോടി റിയാല്‍

Saudi-arabia
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് കേരള സർവകലാശാല നാളത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു

Kerala
  •  a month ago
No Image

ചക്രവാതചുഴി; കേരളത്തിൽ 5 ദിവസം ഇടിമിന്നൽ-മഴ സാധ്യത

Kerala
  •  a month ago