ഗതാഗതക്കുരുക്കില്‍ വീര്‍പ്പ് മുട്ടി കൊയിലാണ്ടി
കൊയിലാണ്ടി:നഗരത്തില്‍ ബപ്പന്‍കാട് ജംങ്ഷനില്‍ ഗതാഗതക്കുരുക്ക് രൂക്ഷം. എന്‍.എച്ചിന്റെ വീതികുറവും, ബപ്പന്‍കാട് റോഡില്‍ നിന്നും, പഴയമാര്‍ക്കറ്റ് റോഡില്‍ നിന്നും എന്‍.എച്ചിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതോടെ ഗതാഗത തടസമുണ്ടാകുന്നു.
ഇതോടെ ഒരു വാഹനങ്ങളും മുന്നോട്ട് നീങ്ങാനാകാതെ മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുന്നത് നിത്യസംഭവമാണ്. ഈ ഭാഗത്ത് വാഹനങ്ങള്‍ കുരുക്കില്‍പ്പെടുന്നതോടെ എന്‍.എച്ചില് കിലോമീറ്ററുകള്‍ ദൂരത്തില്‍ ഉണ്ടാകുന്ന ഗതാഗത സ്തംഭനം യാത്രക്കാര്‍ക്ക് ശാപമാവുന്നു.
ജീര്‍ണിച്ച കെട്ടിടങ്ങള്‍ പൊളിച്ച് നീക്കി എന്‍.എച്ച് വീതി കൂട്ടണമെന്ന ആവശ്യം ഉയരുന്നുണ്ടങ്കിലും ഒരു നടപടികളും ഇത് വരെ ഉണ്ടായിട്ടില്ല.
കൊയിലാണ്ടി നഗരവികസനം ആവശ്യപ്പെട്ട് വലിയ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു .എങ്കിലും മാറി വരുന്ന സര്‍ക്കാറുകളുടെ ചുവപ്പ് നാടയില്‍ കുരുങ്ങി നഗരവികസനം മുടങ്ങുകയാണ്. കൊയിലാണ്ടിയില്‍ എന്‍.എച്ച് വീതികൂട്ടാന്‍ ശ്രമമുണ്ടായങ്കിലും വ്യാപാരികളുടെ എതിര്‍പ്പാണ് പദ്ധതിക്ക് തടസ്സമാകുന്നത്.
ബൈപ്പാസ് പദ്ധതിക്കെതിരേ സ്ഥലമുടമകളും തടസത്തിലാണ്. ജനസംഖ്യ വര്‍ധനവും , വാഹനപ്പെരുപ്പവും, ട്രാഫിക്ക് അവതാളവും കൊയിലാണ്ടി നഗരത്തില്‍ ഗതാഗത തടസം പതിവാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."