HOME
DETAILS
MAL
വീണുകിട്ടിയ പണം പൊലിസിലേല്‍പ്പിച്ച് ഓട്ടോ ഡ്രൈവറുടെ മാതൃക
backup
September 10 2018 | 06:09 AM
തേഞ്ഞിപ്പലം: വീണുകിട്ടിയ പണമടങ്ങിയ പഴ്‌സ് പൊലിസിലേല്‍പ്പിച്ച് ഓട്ടോ ഡ്രൈവറുടെ സത്യസന്ധത.
കാലിക്കറ്റ് സര്‍വകലാശാല സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറായ ചോയിമഠത്തില്‍ അഭിലാഷാണ് 36,200 രൂപയടങ്ങിയ പഴ്‌സ് ഉടമക്ക് നല്‍കാനായി തേഞ്ഞിപ്പലം സ്റ്റേഷനില്‍ ഏല്‍പ്പിച്ച് മാതൃകയായത്. കഴിഞ്ഞ ദിവസം ഒട്ടോറിക്ഷയുമായി പോകുന്നതിനിടെ കാംപസിനകത്തെ രചനാ നഴ്‌സറി സ്‌കൂളിനു മുന്‍വശത്തെ റോഡില്‍ നിന്നാണ് പഴ്‌സ് ലഭിച്ചത്.
അന്വേഷണത്തില്‍ കടക്കാട്ടു പാറയിലെ അക്കരത്തൊടി ജയകൃഷണന്റേതാണ് പണമെന്ന് വ്യക്തമായി. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് ബാങ്കില്‍ അടക്കാനായുള്ള പണം നഷ്ടമായത്.
ഞായറാഴ്ച രാവിലെ പൊലിസ് സ്റ്റേഷനില്‍ വെച്ച് അഡീഷണല്‍ എസ്.ഐ എം. സുബ്രഹ്മണ്യന്‍ ജയകൃഷ്ണന് പണമടങ്ങിയ പഴ്‌സ് കൈമാറി. അഭിലാഷും സന്നിഹിതനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."