HOME
DETAILS

മാണി രാഷ്ട്രീയ വഞ്ചകന്‍; ഇനി കൂട്ടുകെട്ടില്ല: കോണ്‍ഗ്രസ്

  
backup
May 10 2017 | 01:05 AM

%e0%b4%ae%e0%b4%be%e0%b4%a3%e0%b4%bf-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af-%e0%b4%b5%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d

തിരുവനന്തപുരം: കേരള കോണ്‍ഗ്രസു(എം)മായും കെ.എം.മാണിയുമായും ഇനി യാതൊരുവിധ നീക്കുപോക്കിനുമില്ലെന്നും മാണിയോടുള്ള നിലപാടില്‍ വിട്ടുവീഴ്ച വേണ്ടെന്നും കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി തീരുമാനിച്ചതായി കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസന്‍.
കോട്ടയം ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസുമായി രേഖാമൂലമുണ്ടാക്കിയ ധാരണ ലംഘിച്ച് മാണി സി.പി.എമ്മിന്റെ പിന്തുണ സ്വീകരിച്ചതു കൊടിയ രാഷ്ട്രീയവഞ്ചനയാണ്. ഈ അട്ടിമറിക്ക് നേതൃത്വം നല്‍കിയത് ജോസ് കെ.മാണിയും അതിന് അനുവാദം നല്‍കിയത് കെ.എം. മാണിയുമാണ്. ഈ നടപടിയില്‍ ശക്തമായ പ്രതിഷേധമുള്ളവരാണ് കേരള കോണ്‍ഗ്രസുകാര്‍.
അവസരവാദപരമായ നിലപാടുകള്‍ ശരിയല്ലെന്ന് ആ പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായം ഉയര്‍ന്നുവന്നു. മാണിയെ യു.ഡി.എഫില്‍ വേണ്ടെന്നും ഇനി ഒരു കൂട്ടുകെട്ടും അംഗീകരിക്കില്ലെന്നുമുള്ള കോട്ടയം ഡി.സി.സിയുടെ പ്രമേയത്തിന് രാഷ്ട്രീയകാര്യസമിതി അംഗീകാരം നല്‍കിയതായും അദ്ദേഹം പറഞ്ഞു. മാണിയും ജോസ് കെ.മാണിയുമുള്ള കേരള കോണ്‍ഗ്രസുമായി ഒരു ബന്ധവും പാടില്ലെന്നാണ് ഉമ്മന്‍ചാണ്ടി കൂടി പങ്കെടുത്ത കോട്ടയം ഡി.സി.സിയുടെ പ്രമേയം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ കരാറിനെ അട്ടിമറിച്ച് സി.പി.എം പിന്തുണയോടെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചത് വന്‍ വിവാദമായിരുന്നു. മാണിയെ യു.ഡി.എഫിലേക്ക് തിരികെ കൊണ്ടുവരണമെന്ന പി.ജെ. കുര്യന്റെ അഭിപ്രായം വ്യക്തിപരം മാത്രമാണെന്ന് ചോദ്യത്തിന് ഉത്തരമായി ഹസന്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ എയിംസ് സ്ഥാപിക്കുമോ? കേന്ദ്രം അനുകൂലമെന്ന് കെ.വി. തോമസ്

Kerala
  •  5 minutes ago
No Image

ഒറ്റ ഗോളിൽ വമ്പൻ നേട്ടം; 40ാം വയസ്സിൽ പറങ്കിപ്പടയുടെ ചരിത്രത്തിലേക്ക് റൊണാൾഡോ

Football
  •  5 minutes ago
No Image

പോളിമർ കൊണ്ട് നിർമിതി, പുത്തൻ ഡിസൈനും, സവിശേഷതകളും; പുതിയ 100 ദിർഹം നോട്ട് പുറത്തിറക്കി യുഎഇ

uae
  •  16 minutes ago
No Image

കൊച്ചിയിൽ മത്സര കാർ ഓട്ടത്തിനിടെ അപകടം; യുവതിക്ക് ഗുരുതര പരിക്ക്

Kerala
  •  26 minutes ago
No Image

തൃശൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മരണപ്പെട്ടു

qatar
  •  43 minutes ago
No Image

ആശാ വർക്കർമാർക്ക് മിനിമം വേതനം നൽകണം: കേന്ദ്രത്തോട് ആവശ്യമുന്നയിച്ച് വി ശിവൻകുട്ടി

Kerala
  •  an hour ago
No Image

ഏഴുദിവസത്തിനിടെ 154 പൈസയുടെ നേട്ടം; രൂപയുടെ കരുത്ത് തുടരുന്നു, സെന്‍സെക്‌സ് 1000 പോയിന്റ് മുന്നോട്ട്

Kerala
  •  an hour ago
No Image

സൂരജ് വധക്കേസ്; ശിക്ഷിക്കപ്പെട്ട സിപിഎം പ്രവർത്തകരെ കുറ്റവാളികളായി കാണുന്നില്ലെന്ന് എംവി ജയരാജൻ

Kerala
  •  2 hours ago
No Image

ലോകമെങ്ങുമുള്ള വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പ് സഹായം മുടക്കി ട്രംപിന്റെ പുതിയ തീരുമാനം

International
  •  2 hours ago
No Image

പോർച്ചുഗലിൽ റൊണാൾഡോയുടെ പകരക്കാരനാവാൻ അവന് സാധിക്കും: പോർച്ചുഗീസ് കോച്ച്

Football
  •  2 hours ago