HOME
DETAILS
MAL
വെള്ളാപ്പള്ളിക്കെതിരേ സി.പി.ഐ; 'നടേശന് സംഘ്പരിവാറിന്റെ മനസ് '
backup
October 13 2020 | 01:10 AM
തിരുവനന്തപുരം: കേരളത്തെ ഭ്രാന്താലയമാക്കി തിരിച്ചുകൊണ്ടുവരാനുള്ള സംഘ്പരിവാറിന്റെ ഗൂഢലക്ഷ്യത്തിനു വളം വച്ചുകൊടുക്കുന്ന എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഇടുങ്ങിയ മനസിനെ പുച്ഛിക്കാതിരിക്കാനാവില്ലെന്നു സി.പി.ഐ. ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള ഓപണ്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി മലബാറുകാരനായ പ്രവാസിയെ നിയമിക്കാന്‍ മന്ത്രി കെ.ടി ജലീല്‍ വാശിപിടിച്ചെന്ന വെള്ളാപ്പള്ളിയുടെ ആരോപണം വര്‍ഗീയമാണ്. വെള്ളാപ്പള്ളിയുടെ പ്രസ്താവന എന്ത് ലക്ഷ്യം വച്ചാണെന്നു മനസിലാക്കാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതില്ലെന്നും പാര്‍ട്ടി പത്രത്തിന്റെ മുഖപ്രസംഗത്തില്‍ തുറന്നടിച്ചു.
സര്‍വകലാശാലയെ നയിക്കാന്‍ മുസ്‌ലിം നാമധാരിയായ ഒരാളെ നിയോഗിച്ചതില്‍ ബി.ജെ.പിയോ സംഘ്പരിവാര്‍ ചിന്താഗതി പ്രചരിപ്പിക്കുന്ന പ്രതിപക്ഷ നേതാവോ വിമര്‍ശിക്കുന്നതു സ്വാഭാവികമാണ്. എന്നാല്‍ ഗുരുദേവന്‍ രൂപം കൊടുത്ത എസ്.എന്‍.ഡി.പി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയായ വെള്ളാപ്പള്ളി അവരുടെ നിലവാരത്തിലേക്കു തരംതാഴ്ന്നത് ഗുരുവിനെ സ്മരിക്കുന്നവര്‍ക്ക് അപമാനമാണ്. എല്ലാ മതങ്ങളുടെയും സാരം ഒന്നുതന്നെയെന്നും അതുകൊണ്ട് മതം പലതല്ല ഒന്നാണെന്നും വിശേഷിപ്പിച്ച ഗുരുവിന് ഇന്നും എന്നും നവോത്ഥാന കേരളത്തിലുള്ള സ്ഥാനം ഒരു തര്‍ക്കത്തിലേക്ക് വലിച്ചിഴയ്ക്കാനുള്ളതല്ലെന്നും സി.പി.ഐ പാര്‍ട്ടി മുഖപത്രത്തിലൂടെ ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."