HOME
DETAILS
MAL
ലോക് സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സഖ്യം തുടരുമെന്ന് അഖിലേഷ് യാദവ്
backup
May 10 2017 | 01:05 AM
ലഖ്നൗ: കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്നായിരിക്കും 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനേയും നേരിടുകയെന്ന് സമാജ് വാദി പാര്‍ട്ടി ദേശീയ പ്രസിഡന്റും ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്.
കോണ്‍ഗ്രസുമായുള്ള സഖ്യത്തെ കഴിഞ്ഞ ദിവസം മുലായം സിങ് യാദവ് തള്ളിപ്പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ നിലപാടിനെ തള്ളിയാണ് സഖ്യം നിലനിര്‍ത്തുമെന്ന് അഖിലേഷ് പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മോശം പ്രകടനത്തിന് കാരണം കോണ്‍ഗ്രസുമായുള്ള സഖ്യമാണെന്ന് മുലായം ആരോപിച്ചിരുന്നു. അഖിലേഷിനെ മുഖ്യമന്ത്രിയാക്കിയത് വലിയ തെറ്റായിരുന്നുവെന്നും മുലായം പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് അഖിലേഷ് കോണ്‍ഗ്രസുമായുള്ള സഖ്യം തുടരുമെന്ന് വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."