ശബരിമല ഭണ്ഡാരകവര്‍ച്ചാക്കേസ് വിജിലന്‍സിന്
പത്തനംതിട്ട: കഴിഞ്ഞ മണ്ഡല - മകരവിളക്കു കാലത്ത് നടന്ന ശബരിമല ഭണ്ഡാരകവര്‍ച്ചാക്കേസിന്റെ അന്വേഷണം വിജിലന്‍സിന് കൈമാറി. പത്തനംതിട്ട വിജിലന്‍സ് സി.ഐ ബൈജുവിനാണ് അന്വേഷണ ചുമതല. 2015 ജനുവരി 12ന് 10 ലക്ഷത്തിലധികം രൂപയും 11 ഗ്രാം സ്വര്‍ണവും കവര്‍ന്ന കേസാണ് വിജിലന്‍സ് അന്വേഷിക്കുക. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന് കത്തയച്ചിരുന്നു. നിലവിലെ അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ അന്വേഷണ ചുമതല വിജിലന്‍സിനു കൈമാറിയത്.
കൊല്ലം മാര്‍ത്താണ്ഡം ദേവസ്വത്തിലെ പഞ്ചവാദ്യ കലാകാരന്‍ സജികുമാരപിള്ള(41), വര്‍ക്കല പരമേശ്വരം ദേവസ്വത്തിലെ ക്ഷേത്ര ജീവനക്കാരന്‍ പി.എച്ച്. ശ്യാംലാല്‍(27), കൊട്ടാരക്കര നടകുളം ദേവസ്വത്തിലെ കഴകം ജീവനക്കാരന്‍ ജയദേവന്‍ (46), കൊല്ലം മുഖത്തല ദേവസ്വത്തിലെ വി. പ്രശോഭ് (32), ഹരിപ്പാട് വാത്തികുളം ദേവസ്വത്തിലെ ടി. ഗോപകുമാര്‍(28), നെയ്യാറ്റിന്‍കര മലയിന്‍കീഴ് ദേവസ്വത്തിലെ പഞ്ചവാദ്യം കലാകാരനായ ആര്‍. കൃഷ്ണദാസ്(30) എന്നിവരെയാണ് ദേവസ്വം വിജിലന്‍സ് പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും 2,79,811 രൂപ വിലയുള്ള 11 ഗ്രാം സ്വര്‍ണം ഉള്‍പ്പടെ 16,52,725 രൂപയാണ് പിടിയിലായതിനു ശേഷം നടത്തിയ അന്വേഷണത്തില്‍ കണ്ടെടുത്തത്. സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ആറുപേരെയും കസ്റ്റഡിയില്‍ എടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."