പ്രളയ ദുരിതബാധിതര്‍ക്ക് കൈത്താങ്ങുമായി തമിഴ്നാട് മുസ്‌ലിം മുന്നേറ്റ കഴകം
ആലപ്പുഴ: പ്രളയ ദുരിതബാധിതര്‍ക്ക് വീണ്ടും കൈത്താങ്ങുമായി തമിഴ്നാട് മുസ്‌ലിം മുന്നേറ്റ കഴകം.ആലപ്പുഴ ജില്ലയുടെ വിവിധ പ്രദേശങ്ങളിലെ പ്രളയ ദുരിതമനുഭവിച്ചവര്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ നിത്യോപയോഗ സാധനങ്ങളും വീട്ടുപകരണങ്ങളും എത്തിച്ചതിന്റെ പിന്നാലെയാണ് രണ്ടാം ഘട്ടമെന്ന രീതിയില്‍ ഒരു ലോഡ് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചത്.
ഇവ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വിതരണം ചെയ്യും.കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയുടെ അഭ്യര്‍ഥന മാനിച്ചാണ് വിഭവങ്ങള്‍ ആലപ്പുഴയില്‍ വീണ്ടും എത്തിച്ചത്.
ടി.എം.എം.കെ കോയമ്പത്തൂര്‍ ജില്ലാ പ്രസിഡന്റ് അഹമ്മദ് കബീര്‍,സെക്രട്ടറി ജംബാബു, മുഹമ്മദ് സിറാജ്,ജഅഫര്‍ സാദിഖ്, മുഹമ്മദ് റാഷിദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്.ദുരിത ബാധിതരെ സഹായിച്ച പ്രവര്‍ത്തകരെ കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു.പ്രസിഡന്റ് എ.പൂക്കുഞ്ഞ് അധ്യക്ഷത വഹിച്ചു.
വര്‍ക്കിങ് പ്രസിഡന്റ് പി.എം.എസ്.എ ആറ്റക്കോയ തങ്ങള്‍,വൈസ് പ്രസിഡന്റ് കമാല്‍.എം.മാക്കിയില്‍,ജില്ലാ പ്രസിഡന്റ് സി.സി.നിസാര്‍, റിലീഫ് കോ ഓര്‍ഡിനേറ്റര്‍ പി.എസ്. അജ്മല്‍, ജമാല്‍ പള്ളാത്തുരുത്തി,നവാസ് തുരുത്തിയില്‍,മുഹമ്മദ് ശരീഫ്, വി.എം.സൈത് മുഹമ്മദ്, ഇലയില്‍ സൈനുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."