ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല ഓര്‍ഡിനന്‍സിന് സ്‌റ്റേ: നടപടി വിദ്യാര്‍ഥികളുടെ ഹരജിയില്‍
എറണാകുളം: സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ വിദൂര,സ്വകാര്യ വിദ്യാഭ്യാസം സ്വകാര്യ ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് കീഴിലാക്കാനുള്ള വ്യവസ്ഥ ഹൈക്കോടതി സ്‌റ്റേ ചെയ്തു. പാരലല്‍ കോളജ് വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജിയിന്മേലാണ് നടപടി.
കോഴ്‌സും സ്ഥാപനവും തിരഞ്ഞെടുക്കാനുള്ള ലംഘനമാണ് വ്യവസ്ഥയെന്ന് കോടതി ചൂണ്ടിക്കാട്ടി. ഏത് കോഴ്‌സ് പഠിക്കണമെന്നും എവിടെ പഠിക്കണമെന്നും തീരുമാനിക്കേണ്ടത് വിദ്യാര്‍ഥികളാണെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. നിലവിലെ ഓര്‍ഡിനന്‍സ് ഈ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഹരജിക്കാര്‍ വാദിച്ചു.
പത്തനംതിട്ടയിലെ പാരലല്‍ കോളജ് വിദ്യാര്‍ത്ഥികളും മാനേജ്‌മെന്റുകളും ആണ് ഹരജിയുമായി കോടതിയെ സമീപിച്ചത്. ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തിലാണ് കൊല്ലം ആസ്ഥാനമായി ശ്രീ നാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാല മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് നിലവിലുള്ള നാല് സര്‍വ്വകലാശാലകളുടെ
വിദൂരവിദ്യാഭ്യാസ പഠന സംവിധാനങ്ങള്‍ സംയോജിപ്പിച്ചാണ് ഓപ്പണ്‍ യൂനിവേഴ്‌സിറ്റി പ്രവര്‍ത്തിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."