അധ്യാപകരുടെ രണ്ടാംഘട്ട പരിശീലനം ആരംഭിച്ചു
എടച്ചേരി: അധ്യാപകര്‍ക്കു വേണ്ടിയുള്ള അവധിക്കാല പരിശീലനത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചു. അധ്യാപകരുടെ എണ്ണക്കൂടുതല്‍ പലയിടങ്ങളിലും പരിശീലനത്തെ ബാധിച്ചു. ജില്ലയിലെ 14 ബി.ആര്‍.സികള്‍ കേന്ദ്രീകരിച്ചാണ് പരിശീലനം നടക്കുന്നത്.
ആദ്യഘട്ടത്തില്‍ തന്നെ ഒരു ബാച്ചില്‍ നാല്‍പ്പതില്‍ കൂടുതല്‍ ആളുകളുണ്ടായിരുന്നു. എന്നാല്‍ രണ്ടാംഘട്ട പരിശീലനത്തില്‍ അറബിക് ഉള്‍പ്പെടെയുള്ള ഭാഷാ അധ്യാപകര്‍ കൂടി ഉള്‍പ്പെട്ടതോടെ സ്ഥലപരിമിതി പലയിടങ്ങളിലും പരിശീലനത്തിനു തടസമായി. ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളിലെ അധ്യാപകര്‍ക്കാണ് പരിശീലനം നല്‍കുന്നത്. അധ്യാപകരുടെ എണ്ണക്കൂടുതല്‍ കാരണം ചില ക്ലാസുകള്‍ രണ്ടു ബാച്ചുകളാക്കേണ്ടി വന്നു. ഇവര്‍ക്കാവശ്യമായ ഉപകരണങ്ങള്‍ ലഭിക്കാതിരുന്നതും പരിശീലനത്തെ ബാധിച്ചു. കളികളിലും വിഡിയോ ക്ലിപ്പിങ്ങുകളിലും അധിഷ്ഠിതമായ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ എല്ലാ മുന്‍കരുതലുകളും അധികൃതര്‍ ഒരുക്കേണ്ടിയിരുന്നുവെന്ന് അധ്യാപകര്‍ പറഞ്ഞു.
തൂണേരി ബി.ആര്‍.സിയില്‍ നടന്ന പരിശീലനത്തിന്റെ ഭാഗമായി
അധ്യാപകര്‍ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു. യു.പി ക്ലാസുകളിലെ മലയാള വിഭാഗം അധ്യാപകരാണ് പാഠഭാഗവുമായി ബന്ധപ്പെട്ട് ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചത്.
ഏഴാം ക്ലാസിലെ സന്തോഷ് ഏച്ചിക്കാനത്തിന്റെ 'അടക്ക പെറുക്കുന്നവര്‍' എന്ന ചെറുകഥയാണ് അധ്യാപകര്‍ ദൃശ്യവല്‍ക്കരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."