കൊല്ലങ്കോട് ബ്ലോക്കില്‍ കാലവര്‍ഷം ഇല്ലാതാക്കിയത് 124 വീടുകള്‍
കൊല്ലങ്കോട്: ബ്ലോക്ക് പരിധിയില്‍ തകര്‍ന്ന വീടുകളില്‍ മുഴുവനായും തകര്‍ന്നവ 124 എണ്ണവും, ഭാഗികമായി കേട് സംഭവിച്ചവ 306 ആണ്. ഇത് പുനര്‍ നിര്‍മ്മാണത്തിന് കൊല്ലങ്കോട്, പെരുവെമ്പ്, പുതുനഗരം, വടവന്നൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലായി ആകെ 3,92,86,427 രൂപ എസ്റ്റിമേറ്റ് എടുത്തിട്ടുണ്ട്.
കൊടുവായൂര്‍, മുതലമട, പട്ടഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകളുടേത് എസ്റ്റിമേറ്റ് എടുത്തുകൊണ്ടിരിക്കുന്നു. ബ്ലോക്കിന്റെ കീഴിലുളള ഏഴ്്് പഞ്ചായത്തുകളിലെ മുതലമട, വടവന്നൂര്‍, കൊല്ലങ്കോട്, പട്ടഞ്ചേരി എന്നീ നാല്് പഞ്ചായത്തുകളില്‍ 103 കുടുംബങ്ങളായി 524 പേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിഞ്ഞിരുന്നു.
ബ്ലോക്ക് പരിധിയില്‍ തകര്‍ന്ന റോഡുകളുടെ ആകെ എണ്ണമായ 120ല്‍ 72.328 കി.മീ തകര്‍ന്നിട്ടുണ്ട്. ഇത് പുനര്‍നിര്‍മ്മിക്കാന്‍ 5,87,23,000 രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി. മുതലമട, പട്ടഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകളുടേതിന്റെ എസ്റ്റിമേറ്റ് എടുത്തുകൊണ്ടിരിക്കുന്നു. ബ്ലോക്ക് പരിധിയില്‍ തകര്‍ന്ന പാലങ്ങളില്‍ ആകെ 7 എണ്ണവും കൂടെ 0.0645 കി.മീ പുനര്‍നിര്‍മാണത്തിന് ചെലവ് 1,62,00,0000 രൂപയുമാണ്്്. മഴക്കെടുതിയില്‍ തകര്‍ന്ന 64 ഇലക്ട്രിക് പോസ്റ്റുകള്‍ പുനര്‍നിര്‍മിക്കാനുളള ചെലവ് 24,12,817 രൂപയാണ്. തകര്‍ന്ന കൃഷി സ്ഥലങ്ങള്‍ 193 എണ്ണത്തിലും കൂടി 1575.5 ഹെക്ടര്‍ കൃഷിനാശം സംഭവിച്ചിട്ടുണ്ട്.ക്യാംപില്‍ വടവന്നൂര്‍ ആലമ്പളളം പ്രദേശത്തില്‍ നിന്ന് വന്നിരുന്ന ദുരിതബാധിതരായ ആളുകളുടെ ആവശ്യമായ വീടുകളിലെ വെളളവും, ചെളിയും എന്‍.എസ്.എസ്, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ സേവനം ഉപയോഗിച്ച് നീക്കം ചെയ്തിട്ടുണ്ട്. കൂടാതെ കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ട് തകരാറായ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. കുടിവെള്ള കിണറുകള്‍ ശുചീകരിച്ചു. സാനിറ്റേഷന്‍ സൗകര്യങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."