HOME
DETAILS
MAL
മനുഷ്യവിഭവശേഷി നാടിന് ഉപകാരപ്പെടണമെങ്കില്‍ മദ്യം ഇല്ലാതാകണം: കാലിക്കറ്റ് വി.സി
backup
May 10 2017 | 04:05 AM
കോഴിക്കോട്: മനുഷ്യന് നാടിന് ഉപകാരപ്രദമാകണമെങ്കില്‍ മദ്യമെന്ന മഹാതിന്മ ഇല്ലാതിരിക്കണമെന്ന് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.കെ. മുഹമ്മദ് ബഷീര്‍. കേരള മദ്യനിരോധന സമിതിയുടെ മദ്യവര്‍ജന പ്രബോധന മദ്യനിരോധന പ്രക്ഷോഭ ആഹ്വാനയാത്രയുടെ മലബാര്‍ മേഖലാജാഥ സര്‍വകലാശാലയിലെ ഗാന്ധി ചെയര്മന്ദിരത്തില് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാഥാ ലീഡര്‍ ഫാ.വര്‍ഗീസ് മുഴുത്തേറ്റിന് അദ്ദേഹം പതാക കൈമാറി.
സംസ്ഥാന ജനറല്‍ സെക്രട്ടറി ഇയ്യാച്ചേരി കുഞ്ഞികൃഷ്ണന് അധ്യക്ഷനായി.
ഡോ.ആര്‍സു മുഖ്യപ്രഭാഷണം നടത്തി. മദ്യനിരോധന മഹിളാവേദി അധ്യക്ഷ അഡ്വ.സുജാതവര്‍മ, പപ്പന് കന്നാട്ടി, സി. ചന്തുക്കുട്ടി സംസാരിച്ചു.
കോഴിക്കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം ജാഥ ഇന്ന് മാഹിയില്‍ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."