മുക്കത്ത് മദ്യശാല വീണ്ടും പ്രവര്‍ത്തിക്കുന്നു കോടതിവിധിയുടെ 'നഗ്നലംഘനം'
മുക്കം: നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ മുക്കം അരീക്കോട് റോഡിലെ മലയോരം ഗേറ്റ് ഹൈവേ വൈന്‍ ആന്‍ഡ് ബിയര്‍ പാര്‍ലര്‍ വീണ്ടും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചത് സുപ്രിം കോടതി വിധിയുടെ നഗ്‌നമായ ലംഘനം. ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ 100 മീറ്റര്‍ പരിധിയിലുള്ള മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന സുപ്രിം കോടതിയുടെ ഉത്തരവിന് വില നല്‍കാതെയാണ് മദ്യശാല പ്രവര്‍ത്തിക്കുന്നത്.
കൊയിലാണ്ടി എടവണ്ണപ്പാറ സംസ്ഥാന പാതയോരത്ത് നിലനില്‍ക്കുന്ന മദ്യശാല ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് വീണ്ടും പ്രവര്‍ത്തനാനുമതി നേടിയതെന്നാണ് വിവരം. കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാത ജില്ലാ പാതയാണന്ന് കാണിച്ച് ഉടമ ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിക്കുകയായിരുന്നു.
മദ്യശാല തുറന്ന് പ്രവര്‍ത്തിച്ചിട്ട് ആഴ്ചകളായെങ്കിലും മുക്കം നഗരസഭയോ പ്രതിപക്ഷ കക്ഷികളോ സംഭവം അറിയാത്ത മട്ടിലാണ് പ്രതികരിക്കുന്നത്. മദ്യശാല പ്രതിപക്ഷ കക്ഷികളടക്കമുള്ളവരുടെ ഒത്താശയോടെയാണ് വീണ്ടും തുറന്നു പ്രവര്‍ത്തിക്കുന്നതെന്ന നാട്ടുകാരുടെ ആരോപണം ശരിവയ്ക്കുന്നതാണിത്. വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണോ ബാര്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് വിശദമായി പഠിച്ചതിനുശേഷം പ്രതികരിക്കാമെന്നും മുസ്‌ലിം ലീഗ് വ്യക്തമാക്കി.
സര്‍ക്കാര്‍ അഭിഭാഷകന്‍ മദ്യശാലാ ഉടമകളുടെ ആവശ്യം കോടതിയില്‍ എതിര്‍ത്തില്ലെന്നും ഇതാണ് ഉടമകള്‍ക്ക് അനുകൂലവിധി ലഭിക്കാന്‍ കാരണമായതെന്നും നാട്ടുകാര്‍ പറയുന്നു. ബിയര്‍ വൈന്‍ പാര്‍ലറിനൊപ്പം അടച്ചുപൂട്ടിയ മുക്കം അഗസ്ത്യന്‍മുഴിയിലെ കള്ളുഷാപ്പും ഇതിന്റെ ചുവടുപിടിച്ച് പ്രവര്‍ത്തനമാരംഭിക്കുമോയെന്ന ഭീതിയും നാട്ടുകാര്‍ക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."