ശിവശങ്കര്‍ നിയമോപദേശം തേടി
കൊച്ചി: ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണത്തിന് രണ്ടു മാസത്തെ സ്റ്റേ അനുവദിച്ച ഹൈക്കോടതി ഉത്തരവ് വന്നതോടെ ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ ആലോചിക്കാന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ നിയമോപദേശം തേടി.
കൊച്ചിയില്‍ അഭിഭാഷകനുമായി ശിവശങ്കര്‍ കൂടിക്കാഴ്ച നടത്തി.
ലൈഫ് കരാര്‍ അട്ടിമറിച്ചത് ശിവശങ്കരനെന്ന് സി.ബി.ഐ കോടതിയില്‍ ആരോപിച്ചിരുന്നു. സി.ബി.ഐയുടെ തുടര്‍ നടപടികള്‍ക്ക് കാത്തിരിക്കാനാണ് നിയമോപദേശം. തല്ക്കാലം ഹൈക്കോടതിയെ സമീപിക്കേണ്ടതില്ലെന്നും തീരുമാനിച്ചതായാണ് അറിയുന്നത് .
ഹൈക്കോടതി അഭിഭാഷകനായ എസ് .രാജീവാണ് ശിവശങ്കറിന് നിയമോപദേശം നല്‍കുന്നത്. ലൈഫ് മിഷന് സി.ഇ.ഒക്ക് എതിരായ അന്വേഷണത്തിന് മാത്രമാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചിട്ടുള്ളത്. യൂനിടാക്കിനെതിരായ അന്വേഷണത്തിന് നിലവില്‍ തടസമൊന്നുമില്ല. ലൈഫ് മിഷന് അഴിമതിക്കേസില്‍ പ്രതിസ്ഥാനത്ത് എം.ശിവശങ്കറിനെ കണ്ടാണ് സി.ബി.ഐ അന്വേഷണം പുരോഗമിക്കുന്നത്. ചോദ്യം ചെയ്യല്‍ അടക്കമുള്ള നടപടികളിലേക്ക് കടന്നേക്കുമെന്നും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."