ഹയര്‍സെക്കന്‍ഡറി അധ്യാപകരെ സര്‍ക്കാര്‍ പീഡിപ്പിക്കുന്നു: കെ.എച്ച്.എസ്.ടി.യു
കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ സര്‍ക്കാര്‍ പീഡിപ്പിക്കുകയാണെന്ന് കെ.എച്ച്.എസ്.ടി.യു സംസ്ഥാന സമിതി യോഗം കുറ്റപ്പെടുത്തി. പ്രസിഡന്റ് കെ.ടി അബ്ദുല്ലത്തീഫ് അധ്യക്ഷനായി. ഒന്നാം തരം തുടങ്ങുന്ന അന്നു തന്നെ പതിനൊന്നാം തരവും തുടങ്ങണമെന്ന സര്‍ക്കാറിന്റെ ദുര്‍വാശിയില്‍ അധ്യാപകര്‍ പീഡനത്തിനിരയാവുകയാണെന്ന് യോഗം അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു. 15 ദിവസം കൊണ്ട് ഏകജാലകം രണ്ട് ഘട്ടവും കമ്മ്യൂണിറ്റി മാനേജ്‌മെന്റ് ക്വാട്ടകളും പ്രവേശന പ്രക്രിയകള്‍ പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശമാണ് പ്രിന്‍സിപ്പല്‍മാര്‍ക്കും അധ്യാപകര്‍ക്കും വിനയായത്. മെയ് ആദ്യവാരം വരെ നീണ്ട പരീക്ഷ ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിന് പിന്നാലെ ഏകജാലക പ്രവേശന ജോലിക്കായി സ്‌കൂളില്‍ എത്തേണ്ടി വന്നിരിക്കയാണ്. ഇതിനിടയില്‍ നാലു ദിവസത്തെ ഐ.സി.ടി പരിശീലനത്തിലും പങ്കെടുക്കണം.
ജൂലൈ ആദ്യ വാരത്തില്‍ ആരംഭിച്ചു വന്ന പ്ലസ് വണ്‍ ക്ലാസുകള്‍ ജൂണ്‍ 3ന് തന്നെ തുടങ്ങണമെന്നാണ് സര്‍ക്കാര്‍ തീരുമാനം. എസ്.എസ്.എല്‍.സിയടക്കം പല സര്‍ട്ടിഫിക്കറ്റുകളുടെയും ഒറിജിനല്‍ വിദ്യാഭ്യാസ വകുപ്പ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിട്ടില്ലെന്നതിനാല്‍ ഇപ്പോള്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പ്രഹസനമാണ്. ധൃതി കാരണം പ്രവേശനപ്പട്ടിക രണ്ട് തവണ തിരുത്തേണ്ടി വന്നു.വെക്കേഷന്‍ കാലത്ത് അധിക ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് സറണ്ടര്‍ ആനുകൂല്യം നല്‍കണമെന്ന ആവശ്യവും അംഗീകരിച്ചിട്ടില്ലെന്നും പ്രമേയത്തില്‍ പറയുന്നു. ഒ. ഷൗക്കത്തലി സ്വാഗതം പറഞ്ഞു. വി.കെ അബ്ദുറഹ്മാന്‍, കെ.കെ ആലിക്കുട്ടി, ഡോ.വി.പി അബ്ദുല്‍ അസീസ്, മുഹമ്മദ്, മുഹമ്മദ് ഷമീം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."