'പിന്‍വലിച്ചാല്‍ പോര, മാപ്പു പറയണം';തനിഷ്‌ക്കിനെതിരെ വീണ്ടും ഹിന്ദുത്വ ഗ്രൂപ്പുകള്‍, ഇത്തവണ ക്യാംപയിന്‍ #Apology
മുംബൈ: പരസ്യം പിന്‍വലിച്ചിട്ടും തനിഷ്‌കിനെ വെറുതെ വിടാതെ ഹിന്ദുത്വ ഗ്രൂപ്പുകള്‍. പരസ്യം പിന്‍വലിച്ചാല്‍ പോര മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ട്വിറ്ററില്‍ പുതിയൊരു ക്യാംപെയ്ന്‍ ആരംഭിച്ചിരിക്കുകയാണ് ഹിന്ദുത്വ ഗ്രൂപ്പുകള്‍. മാപ്പുപറഞ്ഞില്ലെങ്കില്‍ പാപ്പരാകാന്‍ കാത്തിരുന്നോളൂ എന്നാണ് ഭീഷണി.
#Apology എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആക്കിയിരിക്കുകയാണ്. '2700 കോടി ഒരൊറ്റ ദിവസം കൊണ്ട് നഷ്ടം വന്നിട്ടും മതിയായിട്ടില്ല.പാപ്പരാകാന്‍ ഉറപ്പിച്ചിരിക്കുകയാണെന്ന് തോന്നുന്നു തനിഷ്‌ക്. എന്നാല്‍ പിന്നെ അങ്ങനെ തന്നെയായിക്കോട്ടെ' എന്നാണ് ഈ ഹാഷ്ടാഗിലുള്ള ഒരു ട്വീറ്റ്. അവരുടെ അജണ്ട കുത്തിനിറച്ചുവെച്ചതിന് എല്ലാ ന്യായീകരണവുമായി. പിന്നെ നിങ്ങള്‍ ഞങ്ങളെ കൊല്ലുമെന്നതുകൊണ്ട് പരസ്യം പിന്‍വലിക്കുന്നു...മാപ്പ് പറയാനാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. തിരിച്ചുകിട്ടിയതോ ഇരവാദവും കുറപ്പെടുത്തലും.' മറ്റൊരു ട്വീറ്റില്‍ പറയുന്നു.
ഹൈന്ദവ മതവിശ്വാസിയായ മരുമകളുടെ ബേബി ഷോവര്‍ ചടങ്ങ് മുസ്‌ലിം കുടുംബം ആചരിക്കുന്നതായിരുന്നു പരസ്യത്തില്‍. പരസ്യം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്നു ആരോപിച്ചുകൊണ്ട് ഹിന്ദുത്വ ഗ്രൂപ്പുകള്‍ രംഗത്തെത്തി.
തുടര്‍ന്ന് ബോയ്ക്കോട്ട് തനിഷ്‌ക് എന്ന ക്യാംപെയ്ന്‍ ട്വിറ്ററിലും മറ്റു സമൂഹമാധ്യമങ്ങളിലും ശക്തമാകാന്‍ തുടങ്ങി. കടുത്ത വിദ്വേഷ പ്രചരണത്തെ തുടര്‍ന്ന്, കഴിഞ്ഞ ദിവസം തനിഷ്‌ക് പരസ്യം പിന്‍വലിച്ചതായി അറിയിക്കുകയായിരുന്നു.
ജീവിതത്തിന്റെ വിവിധ തുറകളില്‍ പെട്ടവര്‍ ഒന്നിച്ചു വരുന്നതിന്റെയും വിവിധ വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ ഐക്യത്തിന്റെയും സൗന്ദര്യം ആഘോഷിക്കുക എന്നതായിരുന്നു തനിഷ്‌കിന്റെ ഏകത്വം എന്ന ആഭരണ സീരിസിന്റെ ലക്ഷ്യം. എന്നാല്‍ ഈ ലക്ഷ്യത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഗുരുതര പ്രതികരണമാണ് ഉണ്ടായത്. ഇത്തരത്തില്‍ ഒരു പ്രതികരണമുണ്ടായതില്‍ ഞങ്ങള്‍ അതീവ ദുഖിതരാണ്. ഞങ്ങളുടെ തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ആലോചിച്ചുക്കൊണ്ട് പരസ്യം പിന്‍വലിക്കുകയാണെന്നായിരുന്നു തനിഷ്‌ക്കിന്റെ പ്രസ്താവന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."