കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബൈക്ക് പാര്‍ക്കിങ് ഷെല്‍ട്ടര്‍ പുന:സ്ഥാപിച്ചില്ല
കണ്ണൂര്‍: അടിപ്പാത വികസനത്തിന്റെ ഭാഗമായി പൊളിച്ചിട്ട കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ബൈക്ക് പാര്‍ക്കിങ് ഷെല്‍ട്ടര്‍ പുനസ്ഥാപിച്ചില്ല. മാസങ്ങള്‍ക്കു മുമ്പേയാണ് അത്യാധുനീക രീതിയില്‍ ഷെല്‍ട്ടര്‍ നിര്‍മിക്കാനായി നിലവിലെ ഷെല്‍ട്ടര്‍ പൊളിച്ചു നീക്കിയത്.
ഇരുചക്ര വാഹനങ്ങള്‍ക്കു മാത്രമായി പ്രധാന കവാടത്തിന്റെ വടക്കു ഭാഗത്താണ് ഷെല്‍ട്ടര്‍ സ്ഥിതി ചെയ്തിരുന്നത്. എന്നാല്‍ അടിപ്പാത വികസനത്തിന്റെ ഭാഗമായി ഇതു നീക്കിയിരുന്നു. പിന്നീട് ഈ ഭാഗം മണ്ണിട്ട് ഉയര്‍ത്തുകയും ചെയ്തിരുന്നു.
ഇതോടെ സ്റ്റേഷനിലെത്തുന്ന ഇരുചക്രവാഹനങ്ങള്‍ ആര്.പി.എഫ് സ്റ്റേഷനിലേക്കുള്ള റോഡിന്റെ വശങ്ങളിലായി നിര്‍ത്തിയിടുകയാണ്. ഇതോടെ ഒരേസമയം ഇരുഭാഗത്തു നിന്നും എത്തുന്ന വാഹനങ്ങള്‍ കുരുക്കിലാവുന്നതും പതിവായിട്ടുണ്ട്.
മഴക്കാലമെത്തുന്നതോടെ വാഹനങ്ങള്‍ തുറസായ സ്ഥലത്ത് പാര്‍ക്ക് ചെയ്യേണ്ട അവസ്ഥയുമുണ്ട്. നേരത്തെ ഷെല്ട്ടറിനകത്തുണ്ടായപ്പോള് ഈടാക്കുന്ന അതേ പാര്‍ക്കിങ് ഫീസ് ഇപ്പോഴും ഈടാക്കുന്നുണ്ട്. നേരത്തെ ഷെല്‍ട്ടറിനകത്ത് മാത്രം ഫീസ് നല്കുന്ന സ്ഥിതിയായിരുന്നു.
എന്നാല്‍ ഈ ഭാഗത്ത് എവിടെയും പാര്‍ക്കിങ് ഫീസ് ഈടാക്കുന്ന സ്ഥിതിയാണ്. ഒരു വര്‍ഷം മുമ്പേ ആരംഭിച്ച അടിപ്പാതയുടെ പ്രവര്‍ത്തി ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്. ഇതിനാല്‍ പാര്‍ക്കിങ് സംവിധാനത്തെയും ഇതു സാരമായി ബാധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."