റബര്‍ വില താഴോട്ട്; മലയോര കര്‍ഷകര്‍ പ്രതിസന്ധിയില്‍
പയ്യാവൂര്‍: റബര്‍ വില വീണ്ടും താഴ്ന്നത് ജില്ലയിലെ മലയോര കര്‍ഷകരെ പ്രതിസന്ധിയുടെ ആഴക്കയത്തിലാഴ്ത്തുന്നു. മാര്‍ച്ചില്‍ കിലോയ്ക്ക് 155 രൂപ വിലയുണ്ടായിരുന്ന റബറിന് ഇപ്പോള്‍ 127 രൂപയായി. ഇനിയും വില കുറയാനാണ് സാധ്യതയെന്നു വിപണിയിലെ ചലനമില്ലായ്മ വ്യക്തമാക്കുന്നു.
ലോട്ടിന്റെ വില 115ലും താഴെയാണ്. ഇതുകാരണം മൊത്തകച്ചവടക്കാര്‍ റബര്‍ വാങ്ങാന്‍ മടിക്കുകയാണെന്നാണ് കര്‍ഷകരുടെ പരാതി. റബര്‍ വിലയിടിവ് തടയുന്നതിനായി സര്‍ക്കാര്‍ നടപ്പാക്കിയ വിലസ്ഥിരതാ പദ്ധതി നിശ്ചലമായിരിക്കുകയാണ്.
കര്‍ഷകര്‍ക്ക് നല്‍കേണ്ട സബ്‌സിഡി തുക നല്‍കാതെ സര്‍ക്കാര്‍ കബളിപ്പിക്കുകയാണെന്ന് കര്‍ഷകരെ പ്രതിനിധീകരിക്കുന്ന സംഘടനകള്‍ പറയുന്നത്. ബാങ്ക് വായ്പയിലും കടക്കെണിയിലും മുങ്ങി കര്‍ഷകര്‍ വെള്ളം കുടിക്കുമ്പോഴാണ് റബറിന് വിലയിടിയുന്നത്.
വിലിയിടിവ് പതിവായതോടെ ചെറുകിട കര്‍ഷകരില്‍ മിക്കവരും ടാപ്പിങ് നിര്‍ത്തിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."