കെ.എസ്.ഇ.ബിയുടെ ഭൂമി കൈയേറിയത് ഒഴിപ്പിക്കണം: ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍
തളിപ്പറമ്പ്: കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍(എ.ഐ.ടി.യു.സി) ജില്ലാ സമ്മേളനം കണ്ണൂര്‍ പാര്‍ക്കന്‍സ് ഓഡിറ്റോറിയത്തില്‍ സംസ്ഥാന പ്രസിഡന്റ് എ.എന്‍ രാജന്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.ബിയുടെ ഭൂമി കൈയേറിയത് ഒഴിപ്പിക്കാനും ഒഴിവുകള്‍ നികത്താനും ഇലക്ട്രിസിറ്റി സെക്ഷന്‍ ഓഫിസുകള്‍ വിഭജിക്കാനും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എ.വി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി. ബി.എച്ച് അനി. സി.പി സന്തോഷ് കുമാര്‍, കെ.സി ജോര്‍ജ്, പി.വി മനോഹരന്‍, കെ. നാരായണന്‍, ഡി. ഹരിദാസ്, എ. രാധാകൃഷ്ണന്‍, ലക്ഷ്മണന്‍ പവിഴകുന്നില്‍, ഇ.കെ രവീന്ദ്രന്‍, ജോസഫ് ടോബന്‍, വി. സെബാസ്റ്റിയന്‍ സംസാരിച്ചു. ഭാരവാഹികള്‍: എ. രാധാകൃഷ്ണന്‍(പ്രസി.), ലക്ഷ്മണന്‍ പവിഴകുന്നില്‍(വൈസ്.പ്രസി.), ജോസഫ് ടോബന്‍(സെക്ര.), പി. ദിനേശന്‍(ജോ.സെക്ര.), സി. ശ്രീജ (ട്രഷറര്‍).
തൊണ്ടിയില്‍ പാലം പൂര്‍ത്തിയാക്കാന്‍ നോട്ടിസ്‌പേരാവൂര്‍: തൊണ്ടിയില്‍ പാലം കൊട്ടിയൂര്‍ വൈശാഖ മഹോത്സവം തുടങ്ങുന്നതിന് മുന്‍പ് പൂര്‍ത്തിയാക്കാന്‍ കരാറുകാരന് ചീഫ് എന്‍ജിനീയര്‍ നോട്ടിസ് നല്‍കി. 2.51 കോടി രൂപ മുടക്കിയാണ് പാലം നിര്‍മിക്കുന്നത്. പാലം പ്രവൃത്തി കരാറുകാരനും മരാമത്ത് വകുപ്പും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായി നീളുകയായിരുന്നു. നാളിതുവരെ കരാറുകാരന്റെ മേല്‍ നടപടിയെടുക്കാതിരുന്ന മരാമത്ത് വകുപ്പ് ഉത്സവമെത്തിയപ്പോള്‍ നോട്ടിസ് നല്‍കിയത് തീര്‍ഥാടകരെ കബളിപ്പിക്കാനാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."