പരസ്യത്തില്‍ ലൗ ജിഹാദെന്നാരോപണം: ജ്വല്ലറിക്കെതിരേ സൈബര്‍ ആക്രമണവുമായി സംഘ്പരിവാര്‍
അഹമ്മദാബാദ്: പരസ്യത്തില്‍ ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കുന്നെന്നാരോപിച്ച് തനിഷ്‌ക് ജ്വല്ലറി ഗ്രൂപ്പിനെതിരേ സംഘ്പരിവാര്‍ നടത്തിയ സൈബര്‍ ആക്രമണം പുതിയ രീതിയിലേക്ക്. ഗുജറാത്തില്‍ തനിഷ്‌ക് ഷോറൂമിനെതിരേ ആക്രമണമുണ്ടായി.
ഗുജറാത്തിലെ ഗാന്ധിധാമിലെ ഷോറൂമിനെതിരേയാണ് കഴിഞ്ഞ ദിവസം ആക്രമണം നടന്നത്.
ഇതിനു പിന്നാലെ, മറ്റു ഷോറൂമുകള്‍ക്കു ഭീഷണിയുണ്ടായതോടെ പൊലിസ് സുരക്ഷ ശക്തമാക്കി. ഗാന്ധിധാമിലെ ഷോറൂം മാനേജരില്‍നിന്ന് അക്രമികള്‍ മാപ്പ് എഴുതിവാങ്ങിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ, പരസ്യം പിന്‍വലിച്ച് കമ്പനി രംഗത്തെത്തി. തങ്ങളുടെ ജീവനക്കാരുടെയും സഹകാരികളുടെയും നല്ലതിനെ പരിഗണിച്ച് പരസ്യം പിന്‍വലിക്കുന്നിവെന്നായിരുന്നു വിശദീകരണം.
കമ്പനിയുടെ ഏകത്വ എന്ന കാംപയിനിനായി പുറത്തിറക്കിയ പരസ്യമായിരുന്നു വിവാദമായത്. ഇതില്‍ മുസ്‌ലിം വീട്ടിലെ ഹിന്ദു മരുമകളുടെ ഗര്‍ഭധാരണം ബന്ധുക്കള്‍ ആഘോഷിക്കുന്നതായിരുന്നു പ്രമേയം. രണ്ടു മതങ്ങളുടെയും സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും മനോഹര സംഗമം എന്നായിരുന്നു ഇതിന് വിവരണം നല്‍കിയത്. ഇതോടെയാണ് ഇത് ഹൈന്ദവ വികാരം വ്രണപ്പെടുത്തുന്നതും ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കുന്നതുമാണെന്നാരോപിച്ച് സൈബര്‍ ആക്രമണം ആരംഭിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."