ഐ.എസില്‍ ചേര്‍ന്നതിന് മൂന്ന് ഫ്രഞ്ച് പൗരന്മാര്‍ക്ക് ഇറാഖില്‍ വധശിക്ഷ
ബഗ്ദാദ്: ഐ.എസില്‍ ചേര്‍ന്നതിന് മൂന്ന് ഫ്രഞ്ച് പൗരന്മാര്‍ക്ക് ഇറാഖ് കോടതി വധശിക്ഷ വിധിച്ചു. കെവിന്‍ ഗോനറ്റ്, ലിയോനാഡ് ലോപസ്, സലിം മഷാവു എന്നിവര്‍ക്കാണ് ബഗ്ദാദ് കോടതി ശിക്ഷ വിധിച്ചത്. അപ്പീല്‍ പോകാന്‍ 30 ദിവസത്തെ സമയമുണ്ട്.
ഫെബ്രുവരിയില്‍ സിറിയയില്‍വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. വിചാരണക്കായി 12 ഫ്രഞ്ച് പൗരന്മാരെയാണ് ഇറാഖ് കസ്റ്റഡിയിലെടുത്തത്.
മൂന്ന് പേരും ഐ.എസ് അംഗങ്ങളാണെന്ന് തെളിയിക്കപ്പെട്ടെന്നും ഇതിനെ തുടര്‍ന്നാണ് ശിക്ഷ വിധിച്ചതെന്നും കോടതിവൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. സിറിയയില്‍ പിടികൂടിയ നിരവധി ഐ.എസ് അംഗങ്ങളെ വിചാരണക്കായി ഇറാഖ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
വധശിക്ഷയില്‍ പ്രതികരിക്കാന്‍ ഫ്രാന്‍സ് തയാറായിട്ടില്ല. തീവ്രവാദവുമായി ബന്ധപ്പെട്ട് പൗരന്മാരെ കസ്റ്റഡിയിലെടുത്തത് ഇറാഖിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയമാണെന്നാണ് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഫെബ്രുവരിയില്‍ പ്രതികരിച്ചത്.
എന്നാല്‍ വധശിക്ഷക്കെതിരേ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി. ഇവരെ നിര്‍ബന്ധിച്ച് കുറ്റം സമ്മതിപ്പിച്ചതാവാന്‍ സാധ്യതയുണ്ടെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."