തൃശൂര്‍ മെഡി.കോളേജിലെ കൊവിഡ് വാര്‍ഡില്‍ ഗുരുതര സാഹചര്യം, പരിഹരിക്കണമെന്ന് ടി.എന്‍. പ്രതാപന്‍ എം.പി
തൃശൂര്‍: കോവിഡ് രോഗികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളുടെ കുറവ് അനുഭവപ്പെടുന്ന തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ആരോഗ്യ വകുപ്പ് അടിയന്തരമായി ഇടപെടണമെന്ന് ടി.എന്‍. പ്രതാപന്‍ എം.പി ആവശ്യപ്പെട്ടു.
പ്രതിദിനം നാനൂറില്‍പരം കോവിഡ് രോഗികള്‍ ചികിത്സയിലുണ്ട്. നൂറില്‍പരം രോഗികളുള്ള ഒരു വാര്‍ഡില്‍ പരിചരിക്കുവാന്‍ ഒരു ഷിഫ്റ്റില്‍ അഞ്ച് ജീവനക്കാര്‍ മാത്രമാണുള്ളത്. ഇത് ഗുരുതരമായ സാഹചര്യമുണ്ടാക്കിയിരിക്കുന്നു. അടിയന്തരമായി മതിയായ ജീവനക്കാരെ നിയമിക്കണമെന്ന് എംപി ആവശ്യപ്പെട്ടു. സഹായസേവനകേന്ദ്രത്തിന്റെ കുറവ് സ്ഥിതി വഷളാക്കിയിരിക്കുന്നു.
എസ്.കെ.എസ്.എസ്.എഫ് തൃശ്ശൂര്‍ ജില്ലാ വിഖായ സമിതി മെഡിക്കല്‍ കോളേജിലേക്ക് നല്‍കിയ ഇരിപ്പിടങ്ങള്‍ പ്രിന്‍സിപ്പല്‍ ഡോ. ആന്‍ഡ്രൂസിന് കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമസ്ത ജില്ല വര്‍ക്കിങ്ങ് സെക്രട്ടറി ബഷീര്‍ ഫൈസി ദേശമംഗലം അധ്യക്ഷത വഹിച്ചു. എസ്.കെ എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഷെഹീര്‍ ദേശമംഗലം, ജില്ലാ ജനറല്‍ സെക്രട്ടറി മഅറൂഫ് വാഫി, ജോ: സെക്രട്ടറി കെ.ഇ.ഇസ്മയില്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി നൗഫല്‍ ചേലക്കര, വിഖായ സംസ്ഥാന വൈ: ചെയര്‍മാന്‍ സിറാജ് തെന്നല്‍, സിദ്ധീഖ് ഫൈസി, വടക്കാഞ്ചേരി മേഖലാ സെക്രട്ടറി ബഷീര്‍, തൃശ്ശൂര്‍ ജില്ലാ വിഖായ കണ്‍വീനര്‍ സലാം ദേശമംഗലം, റഫീഖ് മങ്കര, കെ.എന്‍ നാരായണന്‍, സര്‍ജന്‍ സൈമണ്‍ ജോസഫ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.പി മുഹമ്മദ്, രാജു പി.എഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."