കൊവിഡ്: രണ്ടാം വാക്സിന് അനുമതി നല്കി റഷ്യ, നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ വന്‍തോതില്‍ പരീക്ഷണം ആരംഭിക്കും
മോസ്കോ: കൊവിഡ് പ്രതിരോധത്തിനുള്ള രണ്ടാമത്തെ വാക്സിന് അനുമതി നല്കി റഷ്യ. എപിവാക്കൊറോണ എന്ന പേരുള്ള വാക്സിന് സൈബീരിയയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് വികസിപ്പിച്ചത്. ആദ്യഘട്ട പരീക്ഷണം 100 പേരില്‍ കഴിഞ്ഞമാസം പൂര്‍ത്തിയായതിനുശേഷമാണ് അടുത്ത ഘട്ടം ആരംഭിച്ചത്.
എപിവാക്കൊറോണ വാക്സിന് നവംബര്‍-ഡിസംബര്‍ മാസങ്ങളിലായി വന്‍തോതില്‍ പരീക്ഷണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൈബീരിയയില്‍ നിന്നുള്ള 5000 പേരുള്‍പ്പെടെ 30,000 ആളുകളിലാവും വാക്സിന് പരീക്ഷിക്കുക.
റഷ്യ ആഭ്യന്തരമായി ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്ന സ്പുട്നിക്-5 വാക്സിന് പൊതുജനങ്ങള്‍ക്ക് ലഭ്യമായിട്ടില്ല. ഇതുവരേ മോസ്കോയിലെ 40000 വളണ്ടിയര്‍മാര്‍ക്ക് മാത്രമാണ് സ്പുട്നിക് നല്‍കിയത്.
ഇന്ത്യയിലും സ്പുട്നിക് ആദ്യഘട്ട പരീക്ഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് ആണ് വാക്സിന് അനുമതി നല്‍കുന്നതായി പ്രഖ്യാപിച്ചത്. രണ്ട് വാക്സിനുകളുടേയും ഉത്പാദനം വര്‍ധിപ്പിക്കണമെന്നും കോവിഡ് പ്രതിരോധത്തില്‍ വിദേശരാജ്യങ്ങളുമായി സഹകരിക്കുമെന്നും പുടിന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."