വ്യാപാരിയില്‍നിന്ന് പണം പിടിച്ചുപറിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്നു പേര്‍ പിടിയില്‍
നിലമ്പൂര്‍: റിയല്‍ എസ്റ്റേറ്റ് വ്യാപാരിയില്‍നിന്നു 45 ലക്ഷം രൂപ പിടിച്ചുപറിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്നു പേരെ നിലമ്പൂര്‍ പൊലിസ് അറസ്റ്റ് ചെയ്തു. പെരിന്തല്‍മണ്ണ എരവിമംഗലം വെള്ളാരമ്പാറ അബ്ദുല്‍ കരീം (46), പാതായിക്കര കുറ്റീരി മഹറൂഫ് (30), ആനമങ്ങാട് കരിമ്പനക്കല്‍ മുഹമ്മദ് ജൈഫര്‍ (40) എന്നിവരെയാണ് എസ്.ഐ ഇബ്രാഹിം മടത്തിപ്പാറ അറസ്റ്റ് ചെയ്തത്. പ്രതികള്‍ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. പെരിന്തല്‍മണ്ണ അരക്കുപറമ്പില്‍ നടകളത്തില്‍ ഷാജഹാന്റെ (45) പരാതിയിലാണ് നടപടി. ബംഗളൂരുവില്‍ ലോഡ്ജ് വാടകയ്‌ക്കെടുക്കാന്‍ പോയ ഷാജഹാന്‍ ഇടപാട് നടത്താനാകാതെ പണവുമായി മടങ്ങിവരുമ്പോള്‍ നിലമ്പൂര്‍ മില്‍മ ബൂത്തിന് സമീപം പുലര്‍ച്ചെ അഞ്ചിനാണ് സംഭവം. ബംഗളൂരു-നിലമ്പൂര്‍ സൂപ്പര്‍ ഡീലക്‌സ് ബസിലാണ് പുറപ്പെട്ടത്.
അവിടെനിന്നു പെരിന്തല്‍മണ്ണയിലേക്കു പോകാന്‍ സുഹൃത്ത് പഴംകുളത്തില്‍ യൂസഫിന്റെ കാറില്‍ കയറവേ മറ്റൊരു കാറിലെത്തിയ പ്രതികള്‍ വിലങ്ങിട്ടു വാഹനം തടഞ്ഞു. ഷാജഹാന്റെ കൈവശം ബാഗിലും ട്രൗസറിന്റെ കീശയിലും സൂക്ഷിച്ച പണം തട്ടിയെടുക്കാന്‍ ശ്രമിച്ചു.
പിടിവലിക്കിടെ ബാഗിലെ നോട്ടുകെട്ടുകള്‍ നടുറോഡില്‍ വീണു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു പൊലിസെത്തി പ്രതികളെ കൈയോടെ പിടികൂടുകയായിരുന്നു. റോഡില്‍നിന്നു 43.75ലക്ഷം രൂപ കിട്ടി. 1.25ലക്ഷം രൂപ നഷ്ടപ്പെട്ടു.
പെരിന്തല്‍മണ്ണ മുതല്‍ ഷാജഹാന്റെ നീക്കം നിരീക്ഷിച്ച പ്രതികള്‍ പിന്തുടര്‍ന്നെത്തുകയായിരുന്നെന്നു പൊലിസ് പറഞ്ഞു. വ്യാപാര ആവശ്യത്തിനു പലരില്‍നിന്നുമായി വാങ്ങിയതാണ് പണമെന്നാണ് ഷാജഹാന്റെ മൊഴി. സ്ഥലം ഇടപാടുകാരനായ താന്‍ പണവുമായെത്തുന്ന വിവരമറിഞ്ഞാണ് പണം തട്ടാനായി ഇവര്‍ നിലമ്പൂരിലെത്തിയതെന്നും മുന്‍പരിചയമുള്ളവരാണ് പ്രതികളെന്നും ഷാജഹാന്‍ പറഞ്ഞു.
അതേസമയം, ഷാജഹാന്റെ പണം സംബന്ധിച്ചു വ്യക്തമായ രേഖകള്‍ ലഭിച്ചാല്‍ മാത്രമേ പണത്തിന്റെ യഥാര്‍ഥ സ്രോതസ് കïെത്താനാകൂവെന്നാണ് പൊലിസ് പറയുന്നത്. പണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഡി.ആര്‍.എയ്ക്ക് സമര്‍പ്പിക്കും. സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ റെനി ഫിലിപ്പ്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ ജയരാജ്, ബഷീര്‍, ഡാനിയേല്‍, മുഹമ്മദ് ഷാഫി എന്നിവരും ചേര്‍ന്നാണ് പിടികൂടിയത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."