HOME
DETAILS
MAL
സീറ്റില്‍ ഉറപ്പുവാങ്ങി ജോസ്; നിര്‍ണായകം ക്രൈസ്തവ സഭകളുടെ നിലപാട്
backup
October 14 2020 | 21:10 PM
കോട്ടയം: നിയമസഭ, തദ്ദേശ സീറ്റുകളുടെ കാര്യത്തില്‍ സി.പി.എമ്മുമായി ജോസ് പക്ഷം ധാരണയില്‍ എത്തിയ ശേഷമാണ് രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചതെന്ന് വിലയിരുത്തല്‍. പാലായും കാഞ്ഞിരപ്പള്ളിയും ഉള്‍പ്പടെ 12 സീറ്റുകള്‍ നല്‍കാമെന്നാണ് സി.പി.എമ്മിന്റെ ഉറപ്പ്. എന്നാല്‍ കാഞ്ഞിരപ്പള്ളിയുടെ കാര്യത്തില്‍ സി.പി.ഐ ഇടഞ്ഞു നില്‍പ്പാണ്.
സി.പി.ഐയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി അനുനയിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് സി.പി.എം. പാലായില്‍ മാണി സി. കാപ്പന് സീറ്റു നിഷേധിച്ചാലും എന്‍.സി.പിയിലെ ഒരു വിഭാഗം കൂടെ നില്‍ക്കുമെന്നും സി.പി.എം കരുതുന്നു. നിയമസഭയ്ക്കു പുറമേ തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റുകളിലും ധാരണയായത് എല്‍.ഡി.എഫ് സഹകരണം പരസ്യമാക്കാന്‍ ജോസ് കെ. മാണിക്ക് ധൈര്യമേകി.
മധ്യതിരുവിതാംകൂറിലെ യു.ഡി.എഫ് വോട്ടു ബാങ്കായ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ വിള്ളല്‍ വീഴ്ത്തി പിന്തുണ ആര്‍ജിക്കാന്‍ ജോസ് പക്ഷത്തിന്റെ വരവ് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് സി.പി.എം. ജോസ് കെ. മാണിയും കൂട്ടരും എല്‍.ഡി.എഫിലേക്ക് ചേക്കേറുമ്പോള്‍ കേരള കോണ്‍ഗ്രസിന്റെ അടിത്തറയായ ക്രൈസ്തവസഭകളുടെ നിലപാടും നിര്‍ണായകമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."