സ്വര്‍ണക്കടത്ത് കേസ്: പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് എന്‍.ഐ.എ കോടതിയില്‍
എറണാകുളം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ്, സരിത് അടക്കമുള്ള പത്ത് പ്രതികളുടെ ജാമ്യാപേക്ഷയില്‍ എന്‍.ഐ.എ കോടതി ഇന്ന് വിധി പറയും. റമീസ് അടക്കമുള്ള ചില പ്രതികള്‍ക്ക് ദാവൂദ് സംഘവുമായി ബന്ധമുണ്ടെന്ന് അന്വേഷണം ഇന്നലെ കോടതിയെ അറിയിച്ചിരുന്നു.
സ്വര്‍ണക്കടത്ത് കേസിലെ അഞ്ച്,13 പ്രതികളായ കെ.ടി.റമീസ്, ഷറഫുദ്ദീന്‍ എന്നിവര്‍ ടാന്‍സാനിയയയിലേക്ക് പോയതായി സ്ഥിരീകരിച്ചിട്ടുണ്ട്. അവിടെ തോക്കുകള്‍ വില്‍ക്കുന്ന കടകള്‍ ഇരുവരും സന്ദര്‍ശിച്ചിരുന്നു. ടാന്‍സാനിയയില്‍ ആയിരിക്കുമ്പോള്‍ റമീസ് വജ്ര വ്യാപാരത്തിനായി ലൈസന്‍സ് വാങ്ങാന്‍ ശ്രമിച്ചു.
പിന്നീട് യു.എ.ഇയിലേക്ക് സ്വര്‍ണം കടത്തി. ഈ സ്വര്‍ണം യു.എ.ഇയില്‍ നിന്ന് കേരളത്തിലേക്കും കൊണ്ടുവന്നു. ടാന്‍സാനിയയിലെ ഡി-കമ്പനിയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഫിറോസ് ഒയാസിസ് എന്ന ദക്ഷിണേന്ത്യക്കാരനാണ്.റമീസിന് ഡി കമ്പനിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും എന്‍.ഐ.എ കോടതിയെ അറിയിച്ചിട്ടുണ്ട്.
കൂടാതെ, പ്രധാന പ്രതി സ്വപ്നയുടെ മൊബൈല്‍ ഫോണില്‍ നിന്ന് സാക്കിര്‍ നായിക്കിന്റെ ഫോട്ടോയും വിദേശ, ഇന്ത്യന്‍ ഉള്‍പ്പെടെയുള്ള കറന്‍സികളുടെ ബണ്ടിലുകളുടെ ഫോട്ടോകളും കണ്ടെത്തിയതായും ഇതുസംബന്ധിച്ച് അന്വേഷണം ആവശ്യമാണെന്നും എന്‍.ഐ.എ പറയുന്നു. പ്രതികളുടെ തീവ്രവാദ ബഡം സംബദ്ധിച്ച് കോടതി തെളിവുകള്‍ ചോദിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് എന്‍.ഐ.എയുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."