HOME
DETAILS
MAL
കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെയെന്ന്, ഇന്ധന വില വീണ്ടും മേലോട്ട്
backup
May 27 2019 | 15:05 PM
ന്യുഡല്‍ഹി: ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍. രണ്ടുദിവസത്തിനിടെ പെട്രോളിന് 24 പൈസയാണ് കൂട്ടിയത്. ഞായാഴ്ച 14ഉം തിങ്കളാഴ്ച 10 പൈസയും വര്‍ധിപ്പിച്ചു. ഡീസലിന് ഞായറാഴ്ച എട്ട് പൈസ കൂട്ടി. തിങ്കളാഴ്ച വര്‍ധനയില്ല.
മലപ്പുറത്ത് പെട്രോളിന് 74.09 രൂപയും ഡീസലിന് 70.75 രൂപയുമായി ഉയര്‍ന്നു. എറണാകുളത്ത് പെട്രോള്‍ വില 73.57 രൂപയും ഡീസലിന് 70.24 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 74.99 രൂപയായി. ഡീസലിന് 71.57 രൂപയും. തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം ഏഴാം തവണയാണ് പെട്രോള്‍ വില കൂട്ടുന്നത്. ഒരുമാസത്തിനകം അഞ്ചുരൂപയോളം കൂട്ടാനാണ് എണ്ണക്കമ്പനികളുടെ നീക്കം. ഇതിന് കേന്ദ്ര സര്‍ക്കാര്‍ പച്ചക്കൊടി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."