ഭാഗിക സ്റ്റേ അന്വേഷണത്തിന് തടസം: ലൈഫ് മിഷന്‍ കേസില്‍ ഉടന്‍ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയില്‍
എറണാകുളം: ലൈഫ് മിഷന്‍ കേസ് അന്വേഷണത്തിനുള്ള ഭാഗിക സ്‌റ്റേ അന്വേഷണത്തെ തടസപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ സിബിഐയുടെ ഹരജി. ലൈഫ് മിഷനില്‍ അടിയന്തര വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.
ലൈഫ് മിഷനുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ ക്രമക്കേടുകള്‍ നടന്നിട്ടുള്ളത്. പണമിടപാട് സംബന്ധിച്ച് എഫ്.സി.ആര്‍.എ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ ലൈഫ് മിഷനെ ഒഴിച്ചുനിര്‍ത്തി മുന്നോട്ടുപോകാന്‍ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് എഫ്.സി.ആര്‍.എ ബാധകമാകുമോ എന്ന കാര്യത്തില്‍ അടിയന്തിരമായി വാദം കേള്‍ക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.
ലൈഫ് മിഷന്‍ കേസില്‍ രണ്ടു മാസത്തേക്കാണ് സ്റ്റേ. ജസ്റ്റിസ് വി ജി അരുണിന്റെ സിംഗിള്‍ ബഞ്ചിന്റേതായിരുന്നു് വിധി. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ചാണ് തീരുമാനം. ലൈഫ് പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ ലംഘിച്ച് വിദേശ സഹായം സ്വകരിച്ചു എന്ന കുറ്റം ചുമത്തിയാണ് സിബിഐ കേസെടുത്തത്. ലൈഫ് മിഷനേയും കരാറുകാരായ യൂണിടാക്കിനേയും പ്രതിചേര്‍ത്തുളള അന്വേഷണം തന്നെ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ്.
സി.ബി.ഐ അന്വേഷണ ഉത്തരവ് ചോദ്യം ചെയ്ത് ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസും യൂനിടാക് എം.ഡി സന്തോഷ് ഈപ്പനുമാണ് ഹരജി നല്‍കിയത്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഇടപാടിനെ കുറിച്ച് അന്വേഷിക്കാന്‍ സിബിഐയ്ക്ക് അധികാരമില്ലെന്നാണ് സര്‍ക്കാര്‍ വാദിച്ചത്.
സംസ്ഥാന സര്‍ക്കാരോ ഉദ്യോഗസ്ഥരോ സഹായം സ്വീകരിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ വിദേശത്ത് നിന്ന് സഹായം സ്വീകരിച്ചെന്നാരോപിച്ച് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത് കേസ് നിലനില്‍ക്കില്ലെന്നായിരുന്നു ലൈഫ് മിഷന്റെ വാദം. യുനിടാകിന്റെ ഹരജിയില്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."