ഭാര്യയും മക്കളും എത്താനിരിക്കെ വടകര സ്വദേശി ബഹ്‌റൈനില്‍ മരിച്ചു
മനാമ: നാട്ടിലുള്ള ഭാര്യയും മക്കളും ആദ്യമായി ഗള്‍ഫിലേക്കെത്താനിരിക്കെ പ്രവാസി മലയാളി ബഹ്‌റൈനില്‍ മരിച്ചു. വടകര തിരുവള്ളൂര്‍ പുതുപ്പണം സ്വദേശി പാലയാട് നട കല്ലായിന്റവിട മായിന്‍ കുട്ടി(49) യാണ് ചൊവ്വാഴ്ച ബഹ്‌റൈനിലെ സല്‍മാനിയ ആശുപത്രിയില്‍ വെച്ച് മരിച്ചത്.
തലേദിവസം രാത്രി മനാമയിലെ താമസ സ്ഥലത്തു വച്ച് പനിയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ വെച്ച് രോഗം മൂര്‍ഛിച്ച് മരണപ്പെടുകയായിരുന്നു. തലച്ചോറില്‍ ഇന്‍ഫെക്ഷന്‍ ബാധിച്ചതാണ് മരണകാരണമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടിലുള്ളത്.
ബഹ്‌റൈനിലെ സിറ്റി സെന്ററില്‍ എനോവാ എനര്‍ജി ആന്‍ഡ് ഫെസിലിറ്റിസ് മാനേജുമെന്റ് കമ്പനിയില്‍ ടെക്‌നീഷ്യന്‍ ആയിജോലി ചെയ്തു വരികയായിരുന്നു.
കഴിഞ്ഞ 13 വര്‍ഷമായി ബഹ്‌റൈനിലുള്ള മായിന്‍കുട്ടി നാട്ടിലും ബഹ്‌റൈനിലും വിവിധ സ്ഥലങ്ങളിലായി വയറിംഗ്, പ്ലംബിങ് ജോലികള്‍ ചെയ്തിരുന്നു. ഇക്കാരണത്താല്‍ മനാമ സൂഖിലെ പ്രവാസികള്‍ക്കിടയില്‍ ഇദ്ദേഹം സുപരിചിതനാണ്.
നാട്ടില്‍ പള്ളി കമ്മറ്റി സെക്രട്ടറികൂടിയായിരുന്ന മായിന്‍ പൊതു രംഗത്തും സജീവമായിരുന്നുവെന്നും ഏറ്റെടുക്കുന്ന ജോലികളെല്ലാം ഉത്തരവാദിത്വത്തോടെ ചെയ്തുകൊടുക്കുന്ന വ്യക്തിത്വമായിരുന്നുവെന്നും ബഹ്‌റൈനിലെ സുഹൃത്ത് റിയാസ് പുതുപ്പണം ഇവിടെ സുപ്രഭാതത്തോട് പറഞ്ഞു.
അവസാനമായി ഒരു വര്‍ഷം മുമ്പാണ് നാട്ടില്‍ പോയി ബഹ്‌റൈനില്‍ തിരിച്ചെത്തിയത്. ഭാര്യ: ഫൗസിയ, മക്കള്‍: ഫൗമി(22), ഷംന(19), ആഇശ(10) എന്നിവര്‍ നാട്ടിലാണ്.
ഏറെ കാലമായി ബഹ്‌റൈനിലുള്ള മായിന്‍കുട്ടിയുടെ പ്രധാന ആഗ്രഹമായിരുന്നു ഭാര്യയെയും മക്കളെയും ബഹ്‌റൈനിലെത്തിക്കണമെന്നത്. ഇതിനുള്ള നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി അടുത്ത ആഴ്ച ഇവര്‍ക്ക് ബഹ്‌റൈനിലെത്താനുള്ള ടിക്കറ്റ് ബുക്ക് ചെയ്ത് മനാമയില്‍ ഫ്‌ളാറ്റ് ഒരുക്കി കാത്തിരിക്കവെയാണ് പൊടുന്നനെ മരണം സംഭവിച്ചത്.
സല്‍മാനിയ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച നാട്ടിലേക്ക് കൊണ്ടു പോകും. ഇതിനായി ബഹ്‌റൈന്‍ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."