HOME
DETAILS
MAL
മുനിസിപ്പല്‍ നിയമലംഘന പ്രശ്നങ്ങള്‍; ജിസിസി തല യോഗം ബഹ്റൈനില്‍
backup
May 10 2017 | 12:05 PM
മനാമ: ഗള്‍ഫ് രാഷ്ട്രങ്ങളിലെ മുനിസിപ്പല്‍ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ജി.സി.സി തല ഫോറം അടുത്ത ദിവസം ബഹ്റൈനില്‍ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
നഗരങ്ങളുടെയും പട്ടണങ്ങളുടെയും വളര്‍ച്ചയില്‍ നേരിടുന്ന വെല്ലുവിളികളും മുനിസിപ്പല്‍ സംവിധാനങ്ങളുടെ ശരിയായ നിര്‍വഹണ രീതിയും ഫോറത്തില്‍ ചര്‍ച്ച ചെയ്യും. കൂടാതെ, അടിസ്ഥാന സൗകര്യ വികസനവും സേവനവും ശക്തിപ്പെടുത്തുന്നതിനുള്ള രീതികളും സമ്മേളനത്തില്‍ പരിചയപ്പെടുത്തും.
പൊതുമരാമത്ത്, മുനിസിപ്പല്‍,നഗരാസൂത്രണകാര്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. നബീല്‍ മുഹമ്മദ് അബുല്ഫത്ഹിെന്റ രക്ഷാധികാരത്തില്‍ നടക്കുന്ന ഫോറത്തില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."