ആശങ്ക ജില്ലകളിലേക്കു കുടിയേറുന്നു, തിരുവനന്തപുരം, മലപ്പുറം, ഇപ്പോള്‍ കോഴിക്കോട്ട്, മരണം 1067 ആയി
തിരുവനന്തപുരം: കോഴിക്കോടും എറണാകുളത്തുമാണ് ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍. നേരത്തെ തിരുവനന്തപുരത്തായിരുന്നു. പിന്നീടത് മലപ്പുറം ജില്ലയിലായി. ഇന്നലെ വരെ മലപ്പുറത്തായിരുന്നു കൂടുതല്‍ രോഗികള്‍. ഇന്നത് കോഴിക്കോട്ടായി. തിരുവനന്തപുരത്ത് മികച്ച പ്രതിരോധം തുടരുന്നതിനാല്‍ രോഗബാധിതരുടെ എണ്ണം കുറഞ്ഞിട്ടുണ്ട് ഉറവിടമറിയാത്തവരും കുറഞ്ഞു.
കോഴിക്കോട്ട് 1246 പേര്‍ക്കും എറണാകുളത്ത് 1209 പേര്‍ക്കുമാണ് രോഗം ബാധിച്ചത്. കോഴിക്കോട് തീരദേശമേഖലയില്‍ രോഗികള്‍ വല്ലാതെ വര്‍ധിച്ചിട്ടുണ്ട്. ഇവിടെ കര്‍ശന നിയന്ത്രണത്തിന് പ്രത്യേക ടീമിനെ രൂപീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. പൊലിസ് സ്റ്റേഷനുകള്‍ ഉള്‍പ്പെടുത്തി ജാഗ്രതാ സമിതികള്‍ രൂപീകരിച്ചു.
കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 3,10,140 കൊവിഡ് കേസുകളാണ്. 93,837 ആക്ടീവ് കേസുകളുണ്ട്. 2,15,149 പേര്‍ രോഗമുക്തി നേടി. 1067പേര്‍ മരിച്ചു. കൊവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമാകുന്നതായാണ് കണക്കുകള്‍. പത്ത് ലക്ഷത്തില്‍ 8911 കേസുകള്‍ എന്ന നിലയ്ക്ക് സംസ്ഥാനത്തുണ്ട്. ദേശീയ ശരാശരി 6974 ആണ്. ടെസ്റ്റുകള്‍ നമ്മള്‍ കൂട്ടി. കേരളത്തില്‍ ടെസ്റ്റ് പെര്‍ മില്യണ്‍ 1,07,820 ആണ്. ഇന്ത്യയില്‍ അത് 86,792 മാത്രമാണ്.
രോഗവ്യാപനം കൂടിയെങ്കിലും മരണനിരക്ക് ദേശീയ ശരാശരിയേക്കാള്‍ കേരളത്തില്‍ വളരെ കുറവാണ്. ദേശീയതലത്തില്‍ മരണനിരക്ക് 1.6ശതമാനമാണ്. കേരളത്തില്‍ 0.34 ശതമാനം മാത്രമാണ്. രാജ്യത്ത് 10 ലക്ഷത്തില്‍ 106 പേര്‍ മരണപ്പെട്ടപ്പോള്‍ കേരളത്തിലത് 31മാത്രമാണ്. നമ്മുടെ ആരോഗ്യസംവിധാനത്തിന്റെ മികവാണിതെന്നും മുഖ്യമന്ത്രി അവകാശപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."