HOME
DETAILS
MAL
മാഫിയകളും മദ്യമുതലാളിമാരുമാണ് കേരളത്തില്‍ ഭരണം നിയന്ത്രിക്കുന്നതെന്ന്
backup
May 10 2017 | 18:05 PM
പട്ടാമ്പി: മാഫിയകളും മദ്യമുതലാളിമാരും റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരുമാണ് കേരളത്തില്‍ ഭരണം നിയന്ത്രിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കൂര്യാക്കോസ് പറഞ്ഞു. വര്‍ഗീയതക്കെതിരെ നാടുണര്‍ത്താന്‍ , ഭരണതകര്ച്ചക്കെതിരേ മനസ്സുണര്‍ത്താന്‍ എന്ന മുദ്രവാക്യമുയര്‍ത്തി നടത്തുന്ന യൂത്ത് മാര്‍ച്ചിന് ഓങ്ങല്ലൂരില്‍ നല്കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വീകരണ സമ്മേളനത്തിന്റെ ഉദ്ഘാടനം മുന്‍ എം.എല്‍.എ സി.പി മുഹമ്മദ് നിര്‍വഹിച്ചു. വി.എം മുസ്തഫ അധ്യക്ഷനായി. വി.കെ ശ്രീകണ്ഠന്, ഷാഫി പറമ്പില്‍ എം.എല്‍.എ, രവീന്ദ്രനാഥ്, ആദം മുന്‍ഷി, കമ്മുകുട്ടി എടത്തോള്‍, ടി.എച്ച് ഫിറോസ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."