നവകേരള നിര്‍മിതിക്കായി ഒന്നിക്കുന്ന കുട്ടികള്‍ നല്‍കുന്നത് സ്‌നേഹത്തിന്റെ പാഠങ്ങള്‍: മുഖ്യമന്ത്രി
തിരുവനന്തപുരം: നവകേരളം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണയുമായി ഒന്നിക്കുന്ന കുട്ടികള്‍ സഹജീവി സ്‌നേഹത്തിന്റെ പാഠങ്ങളാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷമം അനുഭവിക്കുന്നവരോട് സ്‌നേഹം കാണിക്കാനുള്ള മഹാമനസ്‌കതയാണ് ഏറ്റവും നല്ല പ്രവൃത്തി.
സഹജീവി സ്‌നേഹത്തിന്റെ പാഠങ്ങളാണ് നിങ്ങള്‍ വിദ്യാലയങ്ങളില്‍നിന്ന് ആര്‍ജിക്കേണ്ടതും. നവകേരളം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണയുമായി കുഞ്ഞുകൈകളും ഉയരുമെന്ന് ഉറപ്പുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളുടെ ദുരിതാശ്വാസഫണ്ട് ശേഖരണം വിജയിപ്പിക്കാന്‍ രക്ഷിതാക്കളും അധ്യാപകരും ഒപ്പം നില്‍ക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ അഭ്യര്‍ഥിച്ചു.
അതിനിടെ പ്രളയവുമായി ബന്ധപ്പെട്ടുണ്ടായ നാശനഷ്ടങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാനത്തെ വിദ്യാര്‍ഥികളില്‍നിന്നുള്ള ധനസമാഹരണം ഇന്നും നാളെയും കൂടി നടത്താമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ. ഷാജഹാന്‍ അറിയിച്ചു. നേരത്തെ ഇത് ഇന്ന് പൂര്‍ത്തിയാക്കാനാണ് നിര്‍ദേശിച്ചിരുന്നത്.
ഇതു സംബന്ധിച്ച മുഖ്യമന്ത്രിയുടെ സന്ദേശം ഇന്ന് സ്‌കൂള്‍ അസംബ്ലിയില്‍ വായിക്കും. ലഭിച്ച തുകയുടെ വിശദാംശങ്ങള്‍ നാളെ വൈകിട്ടോടെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഉള്‍പ്പെടെയുള്ള എല്ലാ സ്‌കൂളുകളും 'സമ്പൂര്‍ണ' പോര്‍ട്ടലില്‍ രേഖപ്പെടുത്തണം.
വ്യാഴാഴ്ചയോടെ ശേഖരിച്ച തുക വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള എസ്.ബി.ഐയുടെ സംവിധാനം വഴി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നും എ. ഷാജഹാന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."