HOME
DETAILS
MAL
കൊവിഡ് മരണം: നഷ്ടപരിഹാരം നല്‍കണമെന്ന് യു.ഡി.എഫ്
backup
October 16 2020 | 00:10 AM
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ച സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഐ.എം.എ പോലുള്ള സംഘടനകളുമായി സഹകരിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും ഇന്നലെ ചേര്‍ന്ന യോഗം കുറ്റപ്പെടുത്തി.
രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികളില്‍ മാറ്റം അനിവാര്യമാണ്. ഇതിനായി ആരോഗ്യ വിദഗ്ധരുടെയും രാഷ്ട്രീയകക്ഷികളുടെയും യോഗം വിളിച്ചുചേര്‍ക്കണം. കൃത്യമായ ചികിത്സ ലഭിക്കാത മരിക്കുന്നവരുടെ എണ്ണം കൂടുകയാണ്. കൊവിഡേതര ചികിത്സയ്ക്ക് പ്രത്യേകം സംവിധാനം ഒരുക്കണം. കേരളം തയാറാക്കിയ അതിവേഗ റെയില്‍ പദ്ധതി അപ്രായോഗികമാണെന്നും അത് ഉപേക്ഷിക്കണമെന്നും യു.ഡി.എഫ് യോഗം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."