HOME
DETAILS
MAL
തേജസ്വി യാദവ് പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്ന് ആര്.ജെ.ഡി എം.എല്‍.എ
backup
May 27 2019 | 21:05 PM
പട്ന: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആര്.ജെ.ഡിക്കുണ്ടായ നാണംകെട്ട തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് തേജസ്വി യാദവ് നിയമസഭാ പ്രതിപക്ഷ നേതാവ് പദവി രാജിവയ്ക്കണമെന്ന് ആര്.ജെ.ഡി എം.എല്‍.എ.
ഇതാദ്യമായാണ് ഒരു എം.എല്‍.എ ഇത്തരത്തിലുള്ള ഒരാവശ്യവുമായി രംഗത്തെത്തിയത്. മുസാഫര്‍പൂരിലെ ഗായ്ഘട്ട് നിയമസഭാംഗം മഹേശ്വര് യാദവാണ് തേജസ്വിക്കെതിരേ നിലപാട് കടുപ്പിച്ചത്. ലാലുപ്രസാദ് യാദവ് ജയിലിലായതോടെ പാര്‍ട്ടിയെ തേജസ്വി യാദവ് സ്വന്തം സാമ്രാജ്യമാക്കി മാറ്റിയിരിക്കുകയാണെന്നും മഹേശ്വര് യാദവ് ആരോപിച്ചു.
തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് വിലയിരുത്തുന്നതിനായി ആര്.ജെ.ഡി യോഗം വിളിക്കാനിരിക്കെയാണ് പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."