ജീവിതത്തിന്റെ ആഴ കാഴ്ചകളിലേക്ക് വാതില്‍ തുറന്ന് വേനല്‍ മഴ നാടക ക്യാംപിലെ കുട്ടികള്‍
മാള: പാഠപുസ്തകത്തിലെ അതിസധാരണമായ ഒരു വാക്യത്തില്‍ നിന്ന് ജീവിതത്തിന്റെ ആഴ കാഴ്ചകളിലേക്ക് വാതില്‍ തുറന്ന് വേനല്‍ മഴ നാടക ക്യാംപിലെ കുട്ടികള്‍. കുഴിക്കാട്ട്‌ശ്ശേരി ഗ്രാമികയും കേരള സംഗീത നാടക അക്കാദമിയുംചേര്‍ന്ന് സംഘടിപ്പിച്ച വേനല്‍ മഴ നാടക പരിശീലന ക്യാംപിന്റെ പരിസമാപ്തി,ക്യാംപില്‍ രൂപപ്പെട്ട ക്ലാ ക്ലീ ക്ലൂ എന്ന നാടകത്തിന്റെ അവതരണത്തോടെയായിരുന്നു.
ക്ലാ ക്ലീ ക്ലൂ സുരേഷ് തിരിഞ്ഞു നോക്കി എന്നു തുടങ്ങുന്ന പാഠഭാഗമാായിരുന്നു നാടകത്തിന്റെ താക്കോല്‍ വാചകം. എന്തിനാണ് പാഠപുസ്തകത്തിലെ സുരേഷ് തിരിഞ്ഞുനോക്കിയത്. എങ്ങോട്ടാണ് തിരിഞ്ഞു നോക്കിയത്. എന്നിങ്ങനെ ഈ വാചകത്തെ പ്രശ്‌നവല്‍ക്കരിച്ചുകൊണ്ട് തിരിഞ്ഞു നോട്ടത്തിന്റെ രാഷ്ട്രീയം കുട്ടികള്‍ നാടകത്തിലൂടെ വ്യാഖ്യനിച്ചു.
ആദ്യന്തം നര്‍മ്മം വിതറി കുട്ടികളിത് പറയുമ്പോള്‍ സദസ് കയ്യടിച്ച്‌പോയി. സജീവന്‍ മുരിയാട് രചിച്ച് ക്യാംപ് ഡയറക്ടര്‍ ജിനേഷ് ആമ്പല്ലൂര്‍ സംവിധാനം ചെയ്ത നാടകത്തിലെ മറ്റ് സാങ്കേതിക പരിചരണം കുട്ടികള്‍ തന്നെയാണ് നിര്‍ത്തിവച്ചത്.
പി.യു സജിന്‍,രാഹുല്‍ സജീവ്,വിഷ്ണുരാജ്,ചിഷ്ണ രതീഷ്,എന്‍.എല്‍ ചാരുദത്തന്‍ എന്നിവര്‍ അസാധാരണ അഭിനയ പാടവമാണ് കാഴ്ചവെച്ചത്.16 ദിവസം നീണ്ട വേനല്‍ മഴ ക്യാംപില്‍ യു.പി, ഹൈസ്‌കൂള്‍ തലത്തിലെ 50 പേര്‍ പങ്കെടുത്തു.സമാപന സമ്മേളനം സംവിധായകന്‍ പ്രിയനന്ദന്‍ ഉദ്ഘാടനം ചെയ്തു. സത്യന്‍ അന്തിക്കാട് മുഖ്യാതിഥിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."