വല്ലച്ചിറയിലെ ജനവാസമേഖലയില്‍ ബീവറേജസ് ഔട്ട്ലൈറ്റ് തുടങ്ങാനനുവദിക്കില്ല
തൃശൂര്‍: വല്ലച്ചിറ ഗ്രാമപഞ്ചായത്തിലെ ജനവാസമേഖലയില്‍ ബീവറേജസ് ഔട്ട്ലൈറ്റ് തുടങ്ങാന്‍ അനുവദിക്കില്ലെന്ന് വല്ലച്ചിറ വിദേശമദ്യവില്പനശാല വിരുദ്ധ ജനകീയ സമരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വല്ലച്ചിറ-തിരുവുള്ളക്കാവ് ഗവ. യുപി സ്കൂള്‍ റോഡരികിലുള്ള സ്വകാര്യ വ്യക്തിയുടെ ഓട്ടുകമ്പനിയില്‍ ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റ് തുടങ്ങാനുള്ള ശ്രമത്തിനെതിരെ ജനകീയ സമര സമിതി നടത്തുന്ന സമരം 112 ദിവസം പിന്നിട്ടിരിക്കയാണ്.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടേയും പരിസരവാസികളുടേയും എതിര്‍പ്പുകളെല്ലാം അവഗണിച്ച് കഴിഞ്ഞ 12 ന് വൈകീട്ട് കമ്പനിയുടെ പിന്‍വശത്തുകൂടി എത്തിച്ച മദ്യം നിറച്ച ലോഡ് പിന്നീട് പ്രതിഷേധത്തേ തുടര്‍ന്ന് തിരിച്ചയച്ചിരുന്നു.
സമരസമിതിയുടെ പരാതിയില്‍ പഞ്ചായത്ത് ഔട്ട്ലെറ്റിന് സ്റ്റോപ്പ് മെമ്മോ കൊടുത്തിരിക്കയാണ്. ജനവാസമേഖലയില്‍ നിന്നുമാറി മറ്റെവിടേയെങ്കിലും ബീവറേജസ് ഔട്ട്ലെറ്റ് സ്ഥാപിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കണ്‍വീനര്‍ വി കെ രാജന്, ചെയര്മാന് എന്‍ ടി ശങ്കരന്, സെബി പുലിയത്ത്, എം പി ജയരാജന്, സുമ ശിവാനന്ദന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."