HOME
DETAILS

ജില്ലയില്‍ പണിമുടക്ക് പൂര്‍ണം

  
backup
September 10 2018 | 20:09 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a3%e0%b4%bf%e0%b4%ae%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa-5

 

കാസര്‍കോട്: പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് അടിക്കടി വില ഉയരുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതൃത്വത്തില്‍ രാജ്യ വ്യാപകമായി നടത്തിയ പണിമുടക്ക് ജില്ലയിലും പൂര്‍ണമായി. ജില്ലയിലെ പ്രധാന നഗരങ്ങളിലൊക്കെയും വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞു കിടന്നു. നഗര പ്രദേശങ്ങളിലെ ഹോട്ടലുകളും മറ്റും അടഞ്ഞു കിടന്നതോടെ അത്യാവശ്യ സഞ്ചാരികളായ ആളുകള്‍ ഭക്ഷണം കിട്ടാതെ വലഞ്ഞു. പലരും ആശുപത്രി കാന്റീനുകളെ ആശ്രയിച്ചു. പണിമുടക്കിന്റെ ഭാഗമായി കാസര്‍കോട് നഗരത്തില്‍ പ്രകടനം നടന്നു.
അതിനിടെ ഒറ്റപ്പെട്ട ചില സ്ഥാപനങ്ങള്‍ തുറന്നിരുനെങ്കിലും പിന്നീട് ഇവയും അടച്ചു പൂട്ടി. എന്നാല്‍ കാസര്‍കോട് പഴയ ബസ് സ്റ്റാന്റ് പരിസരത്തു പ്രവര്‍ത്തിക്കുന്ന കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാര്‍ കുറവായിരുന്നെങ്കിലും തുറന്നിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട പണിമുടക്ക് അനുകൂലികള്‍ പോസ്റ്റ് ഓഫിസില്‍ ഇരച്ചു കയറി. സംഭവം അറിഞ്ഞ പൊലിസ് സ്ഥലത്തെത്തിയെങ്കിലും പണിമുടക്ക് അനുകൂലികള്‍ പിന്മാറിയില്ല. ഒടുവില്‍ പോസ്റ്റ് ഓഫിസ് അടച്ചിടാമെന്നു ജീവനക്കാര്‍ സമ്മതിച്ചതോടെ ആളുകള്‍ പിരിയുകയും തുടര്‍ന്ന് പോസ്റ്റ് ഓഫിസ് അടച്ചിടും ചെയ്തു.
ഒറ്റപ്പെട്ട വാഹനങ്ങള്‍ ഓടിയതൊഴിച്ചാല്‍ ട്രാന്‍സ്‌പോര്‍ട് ബസുകളും, സ്വകാര്യ ബസുകളും ഓടിയില്ല. ടാക്‌സി വാഹനങ്ങളും ഓട്ടോകളും പണിമുടക്കില്‍ പൂര്‍ണമായും നിലച്ചു. അതിനിടെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഹാജര്‍ നിലയും വളരെ താഴ്ന്നു. രണ്ടാം ശനിയും ഞായറും അവധിയായതിനാല്‍ ജീവനക്കാര്‍ മുഴുവന്‍ സ്വന്തം നാടുകളിലേക്ക് പോയിരുന്നു.
തിരികെ വരുന്നതിനിടയില്‍ ലഭിച്ച അവധി അവസരം ജീവനക്കാര്‍ പൂര്‍ണമായും മുതലാക്കി. രോഗികളെയും,അത്യാവശ്യ യാത്രക്കാരെയും പൊലിസ് ഉള്‍പ്പെടെയുള്ള ആളുകള്‍ ലക്ഷ്യ സ്ഥാനത്തെത്താന്‍ സഹായിച്ചു. കുമ്പള, ഉപ്പള, മഞ്ചേശ്വരം ഭാഗങ്ങളിലും പണിമുടക്ക് പൂര്‍ണമായിരുന്നു.
യു.ഡി.എഫിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ പ്രകടനവും ധര്‍ണയും നടത്തി. നഗരത്തിലെ ഭാരത് പെട്രോളിയം പമ്പിന് മുന്നിലായിരുന്നു ധര്‍ണ നടത്തിയത്. നേതാക്കളായ ടി.വി ബാലകൃഷ്ണന്‍, കെ. മുഹമ്മദ് കുഞ്ഞി, വണ്‍ ഫോര്‍ അബ്ദുല്‍ റഹിമാന്‍, കുഞ്ഞിക്കണ്ണന്‍, വി.പി പ്രദീപ്, കെ.കെ ഇസ്മായില്‍, കുഞ്ഞാമദ് പുഞ്ചാവി, എ. ഹമീദ് ഹാജി, സിദ്ധീഖ് കുശാല്‍നഗര്‍, കരീം കുശാല്‍നഗര്‍ നേതൃത്വം നല്‍കി. പണിമുടക്കിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് നഗരം വിജനമായി.
നീലേശ്വരത്ത് നടന്ന പ്രകടനം കോണ്‍വെന്റ് ജങ്ഷനില്‍നിന്ന് തുടങ്ങി മാര്‍ക്കറ്റ് ജങ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗം കെ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി. വിജയകുമാര്‍ അധ്യക്ഷനായി. എം. അസിനാര്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, സുരേഷ് പുതിയേടത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പെര്‍ളയില്‍ യു.ഡി.എഫ് ഏന്‍മകജെ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെര്‍ള ടൗണില്‍ പ്രകടനം നടത്തി. ഒട്ടനവധി പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രധിഷേധ യോഗം ഡി.സി.സി ജനറല്‍ സെക്രട്ടറി ജെ.എസ് സോമശേഖര ഉദ്ഘാടനം ചെയ്തു. ബി.എസ് ഗംഭീര അധ്യക്ഷനായി. നേതാക്കളായ അബൂബക്കര്‍ പെരുദണ, രവീന്ദ്രനാഥ നായക് ഷേണി, എ.കെ ശരീഫ്, ആമു അടുക്കസ്ഥല, ശാഹുല്‍ ഹമീദ് അജിലാടുക തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ബദിയഡുക്ക ടൗണില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. യു.ഡി.എഫ് പ്രവര്‍ത്തകര്‍ മുകളിലെ ബസാറില്‍ വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ട് പ്രതിഷേധിക്കാന്‍ തുടങ്ങിയതോടെ ബദിയഡുക്ക എസ്.ഐ മെല്‍ബിന്‍ ജോസിന്റെ നേതൃത്വത്തിലെത്തിയ പൊലിസ് സംഘം പ്രവര്‍ത്തകരെ പിന്തിരിപിച്ചു. പിന്നിട് പ്രവര്‍ത്തകര്‍ പ്രകടനമായി പ്രതിഷേധിച്ചു. തുറന്ന് പ്രവര്‍ത്തിച്ച കടകള്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ അടപിച്ചു.
മഞ്ചേശ്വരം താലൂക്കില്‍ പണിമുടക്ക് പൂര്‍ണമായിരുന്നു. അത്യാവശ്യമായി ഓടിയ വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചത് ഉപ്പളയില്‍ പൊലിസും ഹര്‍ത്താല്‍ അനുകൂലികളും തമ്മില്‍ സംഘര്‍ഷത്തിന്റെ വക്കോളമെത്തിച്ചു. യു.ഡി.എഫ് പ്രവര്‍ത്തകര്‍ വാഹനങ്ങളെ തടയാന്‍ ശ്രമിക്കുന്നതിനിടെ പ്രകോപനമുണ്ടാക്കുന്ന തരത്തില്‍ പൊലിസ് പ്രവര്‍ത്തകരോട് തട്ടികയറാന്‍ ശ്രമിച്ചതാണ് ഹര്‍ത്താല്‍ അനുകൂലികളെ ചൊടിപ്പിച്ചത്.
പൊലിസും യു.ഡി.എഫ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകരെ ഓടിക്കാന്‍ ശ്രമിച്ചത് ഏറെ നേരത്തെ തര്‍ക്കത്തിനിടയാക്കി. നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചതിനാല്‍ വലിയ പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. പിന്നീട് കൂടുതല്‍ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയതോടെ പൊലിസ് പിന്മാറുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ പൊലിസ് സംഘം ഉപ്പളയില്‍ നിലയുറപ്പിച്ചു. ഉച്ച വരെ ഇരുചക്രവാഹനങ്ങള്‍ പോലും നിരത്തിലിറങ്ങിയില്ല. ഗ്രാമ പ്രദേശങ്ങളില്‍ പോലും മറ്റു കവലകളിലും കച്ചവട സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫിസുകളും മിക്കയിടത്തും തുറന്നു പ്രവര്‍ത്തിച്ചില്ല. വിവിധയിടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തി.
തൃക്കരിപ്പൂര്‍: ഹര്‍ത്താല്‍ തൃക്കരിപ്പൂര്‍, പടന്ന, വലിയപറമ്പ മേഖലകളില്‍ പൂര്‍ണം. ഇരുചക്രവാഹനങ്ങള്‍ നിരത്തിലിറങ്ങി. കടകമ്പോളങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. യു.ഡി.എഫ് നേതാക്കള്‍ റോഡിലിറങ്ങി ഇരുചക്രവാഹനങ്ങളൊഴിച്ചുളള വാഹനങ്ങള്‍ തടഞ്ഞു. പ്രവര്‍ത്തകര്‍ ബൈക്കുകള്‍ തള്ളി തൃക്കരിപ്പൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.
പ്രകടനത്തിന് യു.ഡി.എഫ് നേതാക്കളായ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, കെ.പി.സി.സി അംഗം കെ.വി ഗംഗാധരന്‍, കെ.കെ രാജേന്ദ്രന്‍, എം.ടി.പി കരീം, പി. കുഞ്ഞിക്കണ്ണന്‍, സത്താര്‍ വടക്കുമ്പാട്, കെ. ശ്രീധരന്‍, കെ.വി മുകുന്ദന്‍, സി. രവി, ഒ.ടി അഹമ്മദ് ഹാജി, സി.എം.എ കരീം, എ.ജി അമീര്‍ ഹാജി എന്നിവര്‍ നേതൃത്വം നല്‍കി.
മലയോരത്ത് ഹര്‍ത്താല്‍ സമാധാനപൂര്‍ണം
കുന്നുംകൈ: ഹര്‍ത്താല്‍ മലയോരത്ത് പൂര്‍ണവും സമാധാനപരവും. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെ നടക്കുന്ന ഹര്‍ത്താലിനോട് ജനങ്ങള്‍ പൂര്‍ണമായും സഹകരിക്കുന്ന കാഴ്ച്ചക്കാണ് മലയോരം സാക്ഷ്യം വഹിച്ചത്.
കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളും സര്‍വിസ് നടത്തിയില്ല. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമാണ് സ്വകാര്യ വാഹനങ്ങള്‍ പോലും നിരത്തിലിറക്കിയത്. വെള്ളരിക്കുണ്ട്, ചിറ്റാരിക്കല്‍, ഭീമനടി എന്നിവിടങ്ങളില്‍ കടകമ്പോളങ്ങളും സര്‍ക്കാര്‍ ഓഫിസുകളും പൂര്‍ണമായും അടഞ്ഞുകിടന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  4 days ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  4 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 days ago