ലാവ്ലിന് കേസ്: തെളിവ് ഹാജരാക്കാന്‍ രണ്ടാഴ്ച സമയം വേണമെന്ന സി.ബി.ഐയുടെ ആവശ്യം ഇന്ന് സുപ്രിംകോടതി പരഗണിക്കും
ന്യൂഡല്‍ഹി: ലാവ്ലിന് കേസില്‍ തെളിവുകളും രേഖകളും ഹാജരാക്കാന്‍ രണ്ടാഴ്ച സമയം വേണമെന്ന സി.ബി.ഐയുടെ ആവശ്യം ഇന്ന് സുപ്രിം കോടതി പരിഗണിക്കും. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക.
അടിയന്തര സ്വഭാവമുള്ള കേസാണെന്ന നിലപാട് നേരത്തെ സ്വീകരിച്ച സി.ബി.ഐ തന്നെയാണ് കൂടുതല്‍ സമയം ആവശ്യപ്പെട്ട് സുപ്രിം കോടതിക്ക് വ്യാഴാഴ്ച കത്ത് നല്‍കിയത്.
ലാവ്ലിന് കേസ് പ്രതികളെ രണ്ട് കോടതികള്‍ കുറ്റവിമുക്തരാക്കിയ സാഹചര്യത്തില്‍ സുപ്രിംകോടതി ഇടപെടണമെങ്കില്‍ ശക്തമായ കാരണങ്ങള്‍ വേണമെന്ന് ജസ്റ്റിസ് യു യു ലളിത് കഴിഞ്ഞ തവണ ചൂണ്ടിക്കാണിച്ചിരുന്നു. ശക്തമായ കാരണങ്ങളുണ്ടെന്നും, രേഖാമൂലം സമര്‍പ്പിക്കാമെന്നുമാണ് സി.ബി.ഐക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അന്ന് കോടതിയെ അറിയിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്, മുന്‍ ഊര്‍ജ സെക്രട്ടറി കെ. മോഹനചന്ദ്രന്, ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സി.ബി.ഐയുടെ അപ്പീല്‍. കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി മുന്‍ ഉദ്യോഗസ്ഥരായ ആര് ശിവദാസ്, കസ്തൂരിരംഗഅയ്യര്‍, കെ ജി രാജശേഖരന് എന്നിവരും കോടതിയെ സമീപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."