കരിമ്പാനി വനത്തില്‍ പുലിയെ തുറന്നു വിട്ടതിനെതിരേ പ്രതിഷേധം
കോതമംഗലം: മലയാറ്റൂര്‍ ഇല്ലിത്തോട് ഭാഗത്തുനിന്ന് കഴിഞ്ഞ ദിവസം കൂട്വച്ച് പിടിച്ച പുലിയെ കരിമ്പാനി വനത്തില്‍ തുറന്നുവിട്ടതിനെതിരേ നാട്ടുകാരുടെ പ്രതിഷേധം. കരിമ്പാനി വനത്തില്‍ പുലിയെ തുറന്നു വിടുമെന്നറിഞ്ഞതോടെ നാട്ടുകാര്‍ പ്രതിഷേധിച്ചെങ്കിലും അത് വകവയ്ക്കാതെയുള്ള വനംവകുപ്പിന്റെ നടപടിക്കെതിരെയാണ് ഇപ്പോള്‍ പ്രതിഷേധം ഉയര്‍ന്നിട്ടുള്ളത്.
വനപാലകര്‍ കോടനാട് റെഫ്യൂജി സെന്ററില്‍ സൂക്ഷിച്ചിരുന്ന മൂന്നു വയസുള്ള പുലിയെ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കരിമ്പാനി വനത്തിലെത്തിച്ചത്. പുലിയുടെ കഴുത്തില്‍ ചെറിയ ബെല്‍റ്റിട്ട് പ്രത്യേക ചിപ്പ് ഘടിപ്പിച്ച് കംപ്യൂട്ടര്‍ സംവിധാനത്തോടെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘമെത്തിയിരുന്നങ്കിലും ഇവരുടെ ശ്രമം വിജയിച്ചിട്ടില്ല.
രണ്ടാഴ്ചയോളമായി മലയാറ്റൂര്‍ ഇല്ലിത്തോട് പ്രദേശത്തെ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന പുള്ളിപുലി ഇനി ഭൂതത്താന്‍കെട്ട്, ഇടമലയാര്‍, വടാട്ടുപാറ നിവാസികള്‍ക്ക് ഭീഷണിയായി മാറുമെന്നാണ് നാട്ടുകാരുടെ പരാതി. ഇപ്പോള്‍ തന്നെ കാട്ടാന ശല്യം കൊണ്ട് ഈ റോഡിലൂടെയാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. ഇനി പുലിയെ കൂടി പേടിക്കേണ്ടി വരുമെന്ന ആശങ്കയാണ് പ്രദേശത്തെ ജനങ്ങള്‍ക്കുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."