വലിയപറമ്പിന് കോവളത്തേക്കാള്‍ ടൂറിസം വികസന സാധ്യത: പി. കരുണാകരന്‍ എം.പി
തൃക്കരിപ്പൂര്‍: സര്‍ക്കാരിന്റെയും മാധ്യമങ്ങളുടെയും വിനോദ സഞ്ചാരികളുടെയും വിവിധ ഏജന്‍സികളുടെയും നല്ല നിലയിലുള്ള പരിഗണന ലഭിച്ചാല്‍ വലിയപറമ്പിന് കോവളത്തേക്കാള്‍ ടൂറിസം വികസന സാധ്യതയുണ്ടെന്ന് പി. കരുണാകരന്‍ എം.പി. ഇടയിലെക്കാട് കാവ് പരിസരത്തു നടത്തിയ ജലവിഭവ വികസന വിനിയോഗ കേന്ദ്രം കോഴിക്കോടിന്റെ കവ്വായിക്കായല്‍ സംരക്ഷണ പദ്ധതിയിലെ വിവിധ പ്രവൃത്തികളുടെ പൂര്‍ത്തീകരണ പ്രഖ്യാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടയിലെക്കാട് കാവിന് 100 മീറ്റര്‍ സംരക്ഷണ വേലി, കവ്വായിക്കായലില്‍ 5000 കണ്ടല്‍ക്കാടുകള്‍ വച്ചുപിടിപ്പിക്കല്‍, കാവിലെ മരങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍, കായലിന്റെയും കാവിന്റെയും പ്രാധാന്യം സൂചിപ്പിക്കുന്ന സന്ദേശ ബോര്‍ഡുകള്‍, ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയത്തില്‍ പരിസ്ഥിതി പുസ്തകകോര്‍ണര്‍, കവ്വായിക്കായല്‍ ഫോട്ടോ ഗാലറി, വലിയപറമ്പ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഇവയില്‍ ചിലതാണ്.
ചടങ്ങില്‍ വലിയപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ടി അബ്ദുള്‍ ജബ്ബാര്‍ അധ്യക്ഷനായി. സി.ഡബ്ല്യു.ആര്‍.ഡി.എം ടെക് നിക്കല്‍ ഓഫിസര്‍ ശശിധരന്‍ പള്ളിക്കുടിയന്‍ പദ്ധതി വിശദീകരണം നടത്തി. കെ. പുഷ്പ, പി.വി പ്രഭാകരന്‍, വി.വി സജീവന്‍, എ. രാമകൃഷ്ണന്‍, മധുസൂദനന്‍ കാരണത്ത്, ഒ . രാജന്‍, കെ. കുഞ്ഞിരാമന്‍, വി.കെ കരുണാകരന്‍, പി. വേണുഗോപാലന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."