മോദി സ്തുതിയില്‍ ഉറച്ച് അബ്ദുല്ലക്കുട്ടി, വിശദീകരണം തേടി കോണ്‍ഗ്രസ്: ബി.ജെ.പിയിലേക്കു വിസ കാത്തു നില്‍ക്കുകയാണ് അബ്ദുല്ലക്കുട്ടിയെന്ന് സി.പി.എം
കണ്ണൂര്‍: മോദി അനുകൂല പ്രസ്താവന നടത്തിയ അബ്ദുല്ലക്കുട്ടിയോട് വിശദീകരണം തേടുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇക്കാര്യത്തില്‍ കണ്ണൂര്‍ ഡി.സി.സി രേഖാമൂലം പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അബ്ദുല്ലക്കുട്ടി ബി.ജെ.പിയിലേക്ക് വിസ കാത്ത് നില്‍ക്കുകയാണെന്നു സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍.
ഗാന്ധിക്ക് പകരം ഗോഡ്‌സെയുടെ മൂല്യങ്ങളാണ് ബി.ജെ.പി പിന്തുടരുന്നത്. കോണ്‍ഗ്രസ് നേതാക്കളുടെ മനസിലിരിപ്പാണ് അബ്ദുല്ലക്കുട്ടിയിലൂടെ പുറത്തുവന്നതെന്നു അദ്ദേഹം കുറ്റപ്പെടുത്തി.
മോദിയുടെ ഗുജറാത്ത് മോഡല്‍ വികസനത്തെ പുകഴ്ത്തിയപ്പോള്‍ അബ്ദുല്ലക്കുട്ടിക്കെതിരെ സി.പി.എം നടപടിയെടുത്തിരുന്നു. അബ്ദുല്ലക്കുട്ടിക്കെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസിന് ത്രാണി വേണം. ബി.ജെ.പി ഒരിക്കലും ഗാന്ധിയന്‍ മൂല്യങ്ങളല്ല പിന്തുടരുന്നത്. ഗോഡ്‌സെയുടെ മൂല്യങ്ങളാണ് അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നതെന്നും ജയരാജന്‍ വ്യക്തമാക്കി.
എന്നാല്‍ ലോക്‌സഭാതെരഞ്ഞെടുപ്പ് വിജയത്തില്‍ മോദിയെ വാഴ്ത്തിയുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ ഉറച്ച് നില്‍ക്കുന്നതായി കോണ്‍ഗ്രസ് നേതാവ് എ.പി അബ്ദുല്ലക്കുട്ടി വ്യക്തമാക്കി.
മോദിയുടെ മഹാവിജയത്തെപ്പറ്റിയുള്ള വിശകലനമാണ് നടത്തിയത്. എനിക്ക് തോന്നിയ അഭിപ്രായം സത്യസന്ധമായി പറഞ്ഞെന്നേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയിലേക്ക് ചുവടുമാറുകയാണെന്ന ആരോപണത്തോട് എന്നെപ്പറ്റി അങ്ങനെ പലതും പറയാറുണ്ട്, അതില്‍ ഒന്ന് മാത്രമാണതെന്നായിരുന്നു അബ്ദുല്ലക്കുട്ടിയുടെ മറുപടി.
വികസന വിഷയങ്ങളില്‍ പിണറായി വിജയനേയും താന്‍ അഭിനന്ദിച്ചിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞ, നാടിന്റെ വികസനത്തിന് എല്ലാവരും കൈകോര്‍ക്കണമെന്ന ആശയമാണ് ചര്‍ച്ച ചെയ്യാനുദ്ദേശിച്ചതെന്നും അതില്‍ വിവാദത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാസര്‍കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."