നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന വനിതകള്‍ക്ക് സഹായവുമായി മലയാളി സംഘടന
ജിദ്ദ: സഊദിയിലെ വനിതാ നാടുകടത്തല്‍ കേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് സഹായവുമായി മലയാളി സംഘടന. റമദാന്‍ റിലീഫ് ക്യാമ്പയിന്റെ ഭാഗമായാണ് നവോദയ സാംസ്‌കാരിക വേദി ദമാമിലെയും അല്‍ ഹസയിലെയും അന്തേവാസികള്‍ക്ക് അവശ്യ സാധനങ്ങളുടെ കിറ്റ് വിതരണം ചെയ്തത്.
വിവിധ കേസുകളില്‍പ്പെട്ട് നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന വിവിധ രാജ്യക്കാരായ അന്തേവാസികള്‍ക്കാണ് ദമാം നവോദയ സാംസ്‌കാരിക സഹായം എത്തിച്ചത്. ദമാമിലെ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന 160 പേര്‍ക്കും അല്‍ ഹസയിലെ 98 പേര്‍ക്കുമാണ് നവോദയയുടെ കാരുണ്യം ലഭിച്ചത്.
വസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളും അടങ്ങുന്ന കിറ്റുകളാണ് മുഴുവന്‍ അന്തേവാസികള്‍ക്കും വിതരണം ചെയ്തത്. ദമാമില്‍ നടന്ന ചടങ്ങില്‍ ഡീപോര്‍ട്ടേഷന്‍ സെന്റര്‍ മേധാവി നാസര്‍ അല്‍ മുതൈയിരി, ഉപമേധാവി അബ്ദുല്‍ റഹ്മാന്‍ നായിഫ് അല്‍ ഹമ്മാദി എന്നിവര്‍ ഇന്ത്യന്‍ സമൂഹം കാണിക്കുന്ന ഇത്തരം മാതൃകാപരമായ പ്രവര്‍ത്തങ്ങളെ അഭിനന്ദിച്ചു. നവോദയ രക്ഷാധികാരികളായ ഇ എം കബീര്‍, പ്രദീപ് കൊട്ടിയം, സാമൂഹ്യ ക്ഷേമ കണ്‍വീനര്‍ നൗഷാദ് അകോലത്ത് എന്നിവര്‍ നേതൃത്വം സഹായം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."