HOME
DETAILS
MAL
ജില്ലയില്‍ തുറമുഖം പരിഗണനയിലില്ല: മന്ത്രി കടന്നപ്പള്ളി
backup
May 10 2017 | 19:05 PM
കാസര്‍കോട്: ജില്ലയില്‍ തുറമുഖം നിര്‍മിക്കുന്നതു സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്നു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നിയമസഭയില്‍ അറിയിച്ചു. കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്നിന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. മുന്‍പ് കാസര്‍കോട് തുറമുഖമുണ്ടായിരുന്നെന്നും എന്നാല്‍, 1809ല്‍ നിലവില്‍ വന്ന തുറമുഖത്തിന്റെ അഴിമുഖം നേരിയതും ആഴം കുറഞ്ഞതുമാണ്. അതിനാല്‍ ഇവിടെ തുറമുഖം നിര്‍മിക്കുന്നത് ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."