'മുഖ്യമന്ത്രിയുടെ മറുപടി കളവ്; ലക്ഷക്കണക്കിന് പിന്‍വാതില്‍ നിയമനം നടന്നു'
തിരുവനന്തപുരം: സംസ്ഥാനത്തെ അനധികൃത പിന്‍വാതില്‍, കരാര്‍ നിയമനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നേരത്തെ നല്‍കിയിരുന്ന മറുപടികള്‍ കളവായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് 11,674 താല്‍ക്കാലിക ജീവനക്കാരാണുള്ളതെന്ന് നേരത്തെ തന്റെ കത്തിനു മുഖ്യമന്ത്രി മറുപടി നല്‍കിയത്. എന്നാല്‍ വിവരാവകാശ രേഖ പ്രകാരം വിവിധ വകുപ്പുകളിലായി 1,17,267 പേരെന്ന് ധനവകുപ്പില്‍ നിന്ന് അറിഞ്ഞു. ലക്ഷണക്കണക്കിനു അനധികൃത പിന്‍വാതില്‍ നിയമനങ്ങളാണ് കഴിഞ്ഞ നാലര വര്‍ഷമായി സംസ്ഥാനത്ത് നടന്നിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
തന്റെ ചോദ്യത്തിനുപോലും തെറ്റായ ഉത്തരം നല്‍കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടി വീണ്ടും മുഖ്യമന്ത്രിക്കു കത്തു നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ പ്രതിപക്ഷനേതാവ് നിയമനങ്ങളെ സംബന്ധിച്ച് ധനവകുപ്പില്‍നിന്ന് ലഭിച്ച വിവരങ്ങളും പുറത്തുവിട്ടു.
2020 -21 വര്‍ഷത്തില്‍ 11,674 താല്‍ക്കാലിക ജീവനക്കാര്‍ മാത്രമാണ് സര്‍ക്കാര്‍ സര്‍വിസിലുള്ളതെന്നാണ് പ്രതിപക്ഷ നേതാവിന്റെ കത്തിനു മുഖ്യമന്ത്രി മറുപടി നല്‍കിയത്. എന്നാല്‍ ധനകാര്യ വകുപ്പില്‍ നിന്ന് ലഭിച്ച വിവരാവകാശരേഖ അനുസരിച്ച് 2020 ജനുവരിയില്‍ സര്‍ക്കാരില്‍ നിന്നു ശമ്പളം പറ്റിയ താല്‍ക്കാലിക, കരാര്‍, ദിവസ വേതനക്കാരുടെ എണ്ണം 1,17,267 ആണ്.
സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ ജോലി ചെയ്ത് ശമ്പളം വാങ്ങുന്ന കരാര്‍, താല്‍ക്കാലിക ദിവസവേതന ജീവനക്കാരുടെ എണ്ണം മാത്രമാണിത്. പൊതുമേഖലാഅര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സഹായം ലഭിക്കുന്ന മറ്റു സ്ഥാപനങ്ങള്‍ തുടങ്ങിയവയിലെ കരാര്‍ നിയമനങ്ങളൊന്നും ഈ പട്ടികയില്‍ പെടാത്തവയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."