തട്ടിക്കൂട്ടായി റവന്യൂ വകുപ്പ് കുടിവെള്ള വിതരണം
ആലക്കോട്: റവന്യൂ വകുപ്പിന്റെ കുടിവെള്ള വിതരണം മലയോരത്ത് പാളുന്നു. കുടിവെള്ളവുമായി എത്തുന്ന വലിയ വാഹനങ്ങള്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് എത്തിപ്പെടാത്തതാണ് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നത്.
രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് അല്‍പം ആശ്വാസം പകരാനാണ് റവന്യൂ വകുപ്പ് വില്ലേജ് ഓഫിസുകള്‍ വഴി പദ്ധതി നടപ്പാക്കിയത്. 5000 ലിറ്റര്‍ ശേഷിയുള്ള ജലസംഭരണിയില്‍ കുടിവെള്ളം നിറച്ച് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ എത്തിക്കുന്നതായിരുന്നു പദ്ധതി. ഇതിനായി 25 കിലോമീറ്ററിന് 1,500 രൂപയും അതിനുശേഷം വരുന്ന ദൂരത്തിനു കിലോമീറ്ററിന് 60 രൂപ നിരക്കിലും വാടക നിശ്ചയിച്ചാണ് ജലവിതരണത്തിനുള്ള ടെണ്ടര്‍ നല്‍കിയത്. കണക്കില്‍ കൃത്രിമം കാണിക്കാതിരിക്കാന്‍ ലോറികളില്‍ ജി.പി.എസ് സംവിധാനവും ഒരുക്കിയിരുന്നു.
കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നത് കൂടുതലും ഉയര്‍ന്ന പ്രദേശങ്ങളിലാണെന്നിരിക്കെ ഭാരം നിറച്ച വാഹനങ്ങള്‍ക്ക് ഇവിടെ എത്തിപ്പെടാന്‍ സാധിക്കുന്നില്ല. കുടിവെള്ള വിതരണത്തിനായി പഞ്ചായത്തുകള്‍ക്ക് പത്തു ലക്ഷം രൂപ വരെ ചിലവഴിക്കാമെങ്കിലും പല പഞ്ചായത്തുകളും അതിന് തയാറാകുന്നില്ല. ചെറിയ വാഹനങ്ങളില്‍ കൂടി കുടിവെള്ള വിതരണം നടത്താന്‍ റവന്യൂ വകുപ്പിനൊപ്പം പഞ്ചായത്തുകളും തയാറായാല്‍ മാത്രമേ മലയോരത്തെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."