HOME
DETAILS

മസാല ബോണ്ട്: എന്തു സംശയവും ചര്‍ച്ച ചെയ്യാന്‍ തയാറെന്ന് ധനമന്ത്രി

  
backup
May 28 2019 | 21:05 PM

%e0%b4%ae%e0%b4%b8%e0%b4%be%e0%b4%b2-%e0%b4%ac%e0%b5%8b%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%b8%e0%b4%82%e0%b4%b6%e0%b4%af%e0%b4%b5%e0%b5%81

തിരുവനന്തപുരം: മസാല ബോണ്ടുമായി ബന്ധപ്പെട്ട എന്തു വിഷയവും ഏത് എം.എല്‍.എയുമായി ചര്‍ച്ച ചെയ്യാന്‍ തയാറാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന്മേല്‍ നടന്ന ചര്‍ച്ചക്ക് മറുപടിയായാണ് തോമസ് ഇക്കാര്യം അറിയിച്ചത്. മസാല ബോണ്ട് വഴി പണം സമാഹരിക്കുന്നത് നിയോ ലിബറല്‍ നയമല്ലെന്നും കെയ്‌നീഷ്യന്‍ നയമാണെന്നും തോമസ് ഐസക്ക് വിശദീകരിച്ചു.
സംസ്ഥാനത്തിന് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന മസാലബോണ്ട് കേരളത്തില്‍ കമ്മ്യൂണിസത്തിന്റെ മരണമണിയാകുമെന്നും അഞ്ചുവര്‍ഷം കൊണ്ട് വലിയ പലിശ സംസ്ഥാനം കൊടുത്തുതീര്‍ക്കേണ്ടിവരുമെന്നും അടിന്തരപ്രമേയം അവതരിപ്പിച്ചുകൊണ്ട് കെ.എസ് ശബരീനാഥന്‍ പറഞ്ഞു.
മസാല ബോണ്ടിന്റെ കാര്യത്തില്‍ ധനമന്ത്രി നാല് കള്ളങ്ങളാണ് പറഞ്ഞതെന്നും കേരളത്തെ പണയപ്പെടുത്താനാണ് ധനമന്ത്രിയുടെ ശ്രമമെന്നും നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ബോണ്ടുകള്‍ വാങ്ങിയ സി.ഡി.പി.ക്യൂ കമ്പനിക്ക് ലാവ്‌ലിനുമായി ബന്ധമില്ലെന്ന കള്ളമാണ് ആദ്യം ധനമന്ത്രി പറഞ്ഞത്. ചെറിയ പലിശയെന്നാണ് പ്രചരിപ്പിച്ചത്. എന്നാല്‍ 9.732 എന്ന കൊള്ളപ്പലിശയാണ് നിശ്ചയിച്ചിട്ടുള്ളത്. പ്രതിപക്ഷ നേതാവിനെ വിഡ്ഡിയെന്നും മണ്ടനെന്നും വിശേഷിപ്പിച്ച ധനമന്ത്രിയുടെ നടപടി നിലവാരമില്ലാത്തതാണെന്നും ചെന്നിത്തല പറഞ്ഞു.
മന്ത്രിസഭയോ നിയമസഭയിലോ ചര്‍ച്ചചെയ്യാതെ മസാലബോണ്ടിന്റെ കാര്യത്തില്‍ തീരുമാനമെടുത്തതില്‍ ദുരൂഹതയുണ്ട്. കിഫ്ബി എന്ന കിച്ചണ്‍ ക്യാബിനറ്റാണ് കാര്യങ്ങള്‍ തീരുമാനിച്ചതെന്ന് ശബരീനാഥന്‍ പറഞ്ഞു.
മസാലബോണ്ടുകള്‍ ഏറ്റവും കൂടുതല്‍ വാങ്ങിയത് എസ്.എന്‍.സി ലാവ്‌ലിന് നിക്ഷേപമുള്ള സി.ഡി.പി.ക്യു എന്ന കമ്പനിയാണ്. എത്ര ശതമാനം ബോണ്ടുകള്‍ അവര്‍ വാങ്ങിയെന്ന് മന്ത്രി വ്യക്തമാക്കണം.
സുതാര്യമല്ലാത്ത വ്യവസ്ഥകളാണ് കരാറില്‍ പറയുന്നത്. ഈ പണമുപയോഗിച്ച് രൂപകല്‍പന ചെയ്യുന്ന പദ്ധതികളില്‍ പോലും ദുരൂഹതയുണ്ട്. ഇതിനായി തയാറാക്കിയിട്ടുള്ള പദ്ധതികളില്‍ ഏറ്റവും വലിയ പദ്ധതി 12,240 കോടിയുടെ കണ്ണൂര്‍ ഇന്‍ഡസ്ട്രിയല്‍ പ്രോജക്ടാണ്.
ഇത്രവലിയ തുക ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിനായി ചെലവഴിക്കുന്നതില്‍ സുതാര്യതയില്ല. മൊസാദ് പോലെയാണ് കിഫ്ബി പ്രവര്‍ത്തിക്കുന്നത്. ഒരു രേഖയും കിഫ്ബിയില്‍നിന്ന് കിട്ടാറില്ലെന്നും ശബരീനാഥ് കുറ്റപ്പെടുത്തി. 9.723 ശതമാനം താഴ്ന്ന പലിശയാണെന്ന് അവകാശവാദമില്ലെന്നും കമ്പോളത്തില്‍നിന്ന് വായ്പയെടുക്കണമെങ്കില്‍ ഈ പലിശയില്‍ വായ്പയെടുക്കേണ്ടിവരുമെന്നും പശ്ചാത്തലസൗകര്യങ്ങള്‍ വികസിച്ചാല്‍ സ്വകാര്യ നിക്ഷേപത്തെ കേരളത്തിലേക്ക് ആകര്‍ഷിക്കും തോമസ് ഐസക്ക് പറഞ്ഞു.
ചര്‍ച്ചക്കു ശേഷം പ്രമേയം സഭയുടെ അനുമതിയോടെ പിന്‍വലിച്ചതായി സ്പീക്കര്‍ പ്രഖ്യാപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  an hour ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  8 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  8 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  9 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  9 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  10 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago