വേതനം കുറക്കാന്‍ തയാറാവാതെ ബാഴ്സലോണ താരങ്ങള്‍
ബാഴ്സലോണ: ബാഴ്സലോണ മാനേജ്മെന്റും താരങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ രൂക്ഷമാകുന്നു. ബാഴ്സലോണ താരങ്ങളോട് വേതനം കുറയ്ക്കാന്‍ വീണ്ടും മാനേജ്മെന്റ് ആവശ്യപ്പെട്ടതാണ് പുതിയ പ്രശ്നങ്ങള്‍ക്ക് കാരണം. വേതനം കുറക്കാന്‍ കഴിയില്ലെന്നും നിര്‍ബന്ധിച്ചാല്‍ കോടതിയെ സമീപിക്കുമെന്നുമാണ് ബാഴ്സലോണ സീനിയര്‍ താരങ്ങള്‍ ബോര്‍ഡിനെ അറിയിച്ചത്.
എന്നാല്‍ നവംബര്‍ അഞ്ചിന് മുമ്പ് വേതനം കുറക്കാമെന്ന കരാറില്‍ ഒപ്പുവെച്ചില്ലെങ്കില്‍ അനുവാദം ഇല്ലാതെ വേതനം കുറക്കുന്ന നടപടിയിലേക്ക് പോകുമെന്നാണ് ബാഴ്സലോണ മാനേജ്മെന്റ് പറയുന്നത്.
കഴിഞ്ഞ സീസണ് പകുതിയില്‍ കൊറോണ വന്നപ്പോള്‍ വേതനം കുറക്കാന്‍ താരങ്ങള്‍ തയ്യാറായിരുന്നു. എന്നാല്‍ അന്ന് താരങ്ങള്‍ക്കെതിരേ വിമര്‍ശനവുമായി ബാഴ്സലോണ പ്രസിഡന്റ് ബാര്‍തെമെയു രംഗത്തുവന്നത് വലിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. ഇതിനെതിരേ മെസ്സി അടക്കമുള്ള താരങ്ങള്‍ പരസ്യമായി തന്നെ പ്രതിരോധം തീര്‍ത്തിരുന്നു. സീനിയര്‍ താരങ്ങള്‍ക്ക് പുറമെ ബാഴ്സലോണ ബി ടീമില്‍ കളിക്കുന്ന താരങ്ങളുടെയും വേതനം കുറക്കാന്‍ ക്ലബ് തീരുമാനിച്ചിട്ടുണ്ട്. ഇതും നവംബര്‍ മുതല്‍ നടപ്പിലാക്കും. ബാഴ്സലോണ അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക നഷ്ടം റിപ്പോര്‍ട്ട് ചെയ്ത സമയത്തിലൂടെയാണ് കടന്ന് പോകുന്നത്. 30 ശതമാനമെങ്കിലും ശമ്പളം കുറക്കാനാണ് ഇപ്പോള്‍ ബാഴ്സലോണ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."