HOME
DETAILS
MAL
കുളിര്‍മഴ പെയ്തിറങ്ങി; ചളിക്കുളമായി എസ്.എസ് റോഡ്
backup
May 11 2017 | 00:05 AM
വേങ്ങര: കുളിര്‍മഴ പെയ്തിറങ്ങിയതോടെ വേങ്ങര ടൗണ്‍ എസ്.എസ് റോഡ് ചളിക്കുളമായി. ഇന്നലെ വൈകിട്ട് പെയ്ത വേനല്‍ മഴയിലാണ് പൊടിശല്യം നേരിട്ടിരുന്ന റോഡ് ചളിക്കുളമായത്. വേങ്ങര, ഊരകം, കണ്ണമംഗലം, പറപ്പൂര് പഞ്ചായത്തുകളിലെ മള്‍ട്ടി ജിപി കുടിവെളള പദ്ധതിക്ക് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് മാസം മുമ്പ് റോഡ് വെട്ടിപ്പൊളിച്ചതായിരുന്നു. പരപ്പനങ്ങാടി-മഞ്ചേരി സംസ്ഥാന പാതക്കു കുറുകെ എസ്.എസ് റോഡിലേക്ക് പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ പ്രവൃത്തി ബാക്കിയുളളതിനാല്‍ റോഡ് നവീകരണം വൈകുകയാണ്. കുടിവെളള പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കി റോഡ് നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."