അരീപ്പാറയില്‍ പുലിയിറങ്ങിയതായി അഭ്യൂഹം; അജ്ഞാത കാല്പാട് പ്രദേശത്ത് കണ്ടെത്തിയ കാല്പാട് കുറുനരിയുടേതാകാമെന്ന് അധികൃതര്‍
തേഞ്ഞിപ്പലം: ചെനക്കലങ്ങാടി അരീപ്പാറയില്‍ പുലിയിറങ്ങിയതായി അഭ്യൂഹം. ഇതു നാട്ടുകാരെ ഭീതിയിലാക്കി. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് അരീപ്പാറ വടക്കേപാടത്ത് പുലിയെ കണ്ടതായി സംസാരമുയര്ന്നത്.
പ്രദേശവാസികളായ പി. അഫ്സല്, സി. നാസര്‍, പൊന്നോളില് സുനി, പൊന്നോളില് അനി എന്നിവര്‍ പാടത്ത് പെരുഞ്ചീരിക്കുളത്തിനു സമീപത്തെ കൈതക്കാട്ടില്‍ അജ്ഞാത ജീവിയെ കാണാനിടയായി. രാത്രിയായതിനാല്‍ മൃഗത്തെ തിരിച്ചറിയാനുമായില്ല. പിന്നീട് പുലിയുടേതെന്നു കരുതുന്ന കാല്പാട് പാടത്തു കണ്ടതോടെയാണ് പുലിയാണെന്ന അഭ്യൂഹം പരന്നത്.
നാട്ടുകാര്‍ വിവരമറിച്ചതിനെ തുടര്‍ന്നു നിലമ്പൂരില്‍നിന്നു ഫോറസ്റ്റ് വിഭാഗം സ്ഥലത്തെത്തി. സംഭവസ്ഥലത്തു സംഘം തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
കാലടയാളം കുറുനരിയുടേതാകാനാണ് സാധ്യതയെന്നു ഫോറസ്റ്റ് വിഭാഗം അഭിപ്രായപ്പെട്ടു. എങ്കിലും, നാട്ടുകാരോട് ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."